.
ഡാലസ്: ഡാലസിന്റെ ആതുരശുശ്രൂഷ രംഗത്ത് അഭിമാനമായി തലയുയര്‍ത്തി നിന്നിരുന്ന പാര്‍ക്ക്ലാന്റ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഇനി ചരിത്രതാളുകളിലേക്ക് പിന്‍വാങ്ങുന്നു.
1963 നവംബര്‍ 22 ന് ഡാലസിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചീറിപാഞ്ഞുവന്ന വെടിയുണ്ട പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ മാറില്‍ തുളച്ചുകയറിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ആദ്യമായി കൊണ്ടുവന്നത് പാര്‍ക്ക്ലാന്റ് ആശുപത്രിയിലേക്കാണ്.
1954 സെപ്റ്റംബര്‍ 25 ന് ഹാരി ഹൈന്‍സ് ബി ലവലില്‍ പണി തീര്‍ത്ത് ഏഴ് നില കെട്ടിടം 61 വര്‍ഷത്തെ ദീര്‍ഘസേവനത്തിനുശേഷം ജൂലായ് 11 ന് പൊളിച്ച് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
24 മാസം കൊണ്ടുപൊളിച്ചു നീക്കല്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊളിച്ചു മാറ്റല്‍ കിക്ക് ഓഫ് ആരംഭിച്ചപ്പോള്‍ പൂര്‍വകാല സ്മരണകള്‍ അയവിറക്കി ആശുപത്രി സ്റ്റാഫും രോഗികളും ഈ അപൂര്‍വനിമിഷത്തിന് സാക്ഷ്യം വഹിച്ചു.
പൂര്‍ണമായും പൊളിച്ചുമാറ്റല്‍ പൂര്‍ത്തിയാക്കിയാല്‍ ഈ സ്ഥാനത്ത് പുതിയൊരു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മിക്കുന്നതിനാണ് അധികൃതരുടെ തീരുമാനം. ഡാലസ് കൗണ്ടിയില്‍ താമസിക്കുന്നവര്‍ നല്കുന്ന ടാക്സാണ് ഈ ആശുപത്രിയുടെ പ്രധാന ധനാഗമനമാര്‍ഗം. ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ ചികിത്സാകേന്ദ്രം കൂടിയാണ് ഈ ആശുപത്രി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..