.
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്റെ (സി.ഡി.എം.എ) വാര്‍ഷിക പിക്നിക് സംഘടിപ്പിച്ചു. പ്രസിഡന്റ് വര്‍ഗീസ് സക്കറിയ (സുനില്‍)യുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും അവര്‍ക്ക് സഹായികളായി സന്നദ്ധ സേവകരും ഈ പിക്നിക് ഒരു വന്‍ വിജയമാക്കിത്തീര്‍ത്തു.
കോവിഡ് മഹാമാരിക്കു ശേഷമുള്ള ആദ്യത്തെ ഒത്തുചേരല്‍ ആയതുകൊണ്ട് നിരവധി പേരാണ് രാവിലെ 11 മണി മുതല്‍ ആരംഭിച്ച പിക്നിക്കില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം എത്തിയത്. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലെ മലയാളികളും പുതുതായി ഈ പ്രദേശത്തേക്ക് കുടിയേറിയവരുമായി പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമുള്ള ഒരു വേദിയുമായി ഈ പിക്നിക്.
സാധാരണ പികിനിക് വിഭവങ്ങള്‍ക്കു പുറമെ വൈവിധ്യമാര്‍ന്ന ഭക്ഷണക്രമീകരണങ്ങള്‍ ഏറെ ശ്രദ്ധേയമായി. നാടന്‍ തട്ടുകടയായിരുന്നു കൂടുതല്‍ ആകര്‍ഷകമായത്. മസാല ദോശയും, പൊറോട്ട, ബീഫ്, ഓംലറ്റ് എന്നു കുലുക്കി സര്‍ബ്ബത്ത് വരെ തട്ടുകടയില്‍ ലഭ്യമായിരുന്നു.
കുട്ടികള്‍ക്കും, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ കായിക വിനോദങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവരും ഉത്സാഹപൂര്‍വ്വം അവയിലെല്ലാം പങ്കെടുക്കുകയും ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : മൊയ്തീന് പുത്തന്‍ചിറ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..