.
ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം സര്‍വകലാശാല പൂര്‍വിദ്യാര്‍ത്ഥികളുടെ സംഘടനയായ അലിഗര്‍ അലുമ്നി അസോസിയേഷന് ഓഫ് ടെക്സാസ് സംഘടിപ്പിച്ച വാര്‍ഷിക പിക്നിക് അവിസ്മരണീയമായി.
ജൂണ്‍ 5 ന് രാവിലെ മുതല്‍ ടെക്സാസിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഹൂസ്റ്റണ്‍ വെസ്റ്റ് മിനിസ്റ്റര്‍ പാര്‍ക്ക് വെയിലുള്ള ജോര്‍ജ് ബുഷ് പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു. രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം വിവിധ കലാകായിക പരിപാടികള്‍ അരങ്ങേറി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ തന്നെ ആവേശകരമായി ഓരോ പരിപാടികളിലും ഭാഗഭാക്കുകളായി. ഉച്ചക്കും വൈകീട്ടും രുചികരമായ ഭക്ഷണമാണ് ക്രമീകരിച്ചിരുന്നത്.
സുബൈര്ഖാന്, സെഷന് സയ്യിദ്, നസീര്‍ ബായ്. ആസഫി ബായ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കള്‍ച്ചറല്‍ കമ്മിറ്റിയാണ് പരിപാടികള്‍ നിയന്ത്രിച്ചത്.
കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് അലുമ്നി അസോസിയേഷന് പിക്നിക് സംഘടിപ്പിക്കുന്നത്. പിക്നിക് അവിസ്മരണീയമാക്കാന്‍ സഹകരിച്ച് ഏവരെയും ഷാ ഫൈസല്ഖാന് അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..