.jpg?$p=aa62323&f=16x10&w=856&q=0.8)
.
വാഷിങ്ടണ്‍ ഡിസി: വാഷിങ്ടണ്‍ ഡിസി യുഎസ് സുപ്രീം കോടതിക്ക് മുന്‍പിലുള്ള പ്ലാസയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു.
കൊളറാഡോയില്‍ നിന്നുള്ള ഫോട്ടോ ജേര്‍ണലിസ്റ്റ് വയണ്‍ ബ്രൂസ് (50) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
വിവരം ലഭിച്ച ഉടനെ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗം സ്ഥലത്തെത്തി ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനെത്തുടര്‍ന്ന് സുപ്രീംകോടതി മണിക്കൂറോളം അടച്ചിട്ടു. പൊതുജനത്തിന് ഭീഷണിയില്ലായെന്നും മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല എന്നും സുപ്രീംകോടതി പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്തതിന്റെ വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇതിനുമുന്‍പും സുപ്രീം കോടതിക്ക് മുമ്പില്‍ പ്രതിഷേധസൂചകമായി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ട്. 2019 മെയ് മാസം ബെത്സൈദ്ധയില്‍ നിന്നുള്ള 32 കാരനായ ഇന്ത്യന്‍ വംശജന് അര്‍ണവ് ഗുപ്ത സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ നടന്ന ഈ ദാരുണ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Photojournalist, dies one day after lighting himself
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..