-
അരിസോണ: മാര്‍ത്തോമ്മാ സഭയുടെ അരിസോണ സംസ്ഥാനത്തെ ഫീനിക്സ് മാര്‍ത്തോമ്മാ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നവംബര്‍ 6 ന് രാവിലെ 10 മണിക്ക് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് നിര്‍വഹിക്കും.
1990 ല്‍ ചെറിയ പ്രാര്‍ത്ഥനാ കൂട്ടമായി ഫിനിക്സില്‍ തുടക്കം കുറിച്ചു. 2006 ല്‍ കോണ്‍ഗ്രിഗേഷനായി ആരാധന നടത്തുവാന്‍ സഭ അനുവാദം നല്കി. 2013 ല്‍ ഇടവകയായി പ്രഖ്യാപിച്ചു. ഈ നാളുകളില്‍ ആരാധന നടത്തിയിരുന്നത് വാടക നല്‍കിയുള്ള ദേവാലയത്തില്‍ ആയിരുന്നു. ഇപ്പോള്‍ ഫിനിക്സിലെ മോഹാവേ സ്ട്രീറ്റില്‍ (401 E.Mohave St, Phoenix, AZ 85004) പുതിയ ദേവാലയം ആരാധനക്കായി സ്വന്തമാക്കി.
റവ.ഗീവര്‍ഗീസ് കൊച്ചുമ്മന്‍ (ഇടവക വികാരി), ഡോ.സൈമണ്‍ തോമസ് (വൈസ്. പ്രസിഡന്റ്), കിരണ്‍ കോശി (സെക്രട്ടറി), ജോസഫ് ചെറിയാന് (ട്രസ്റ്റി), ജോണ്സണ് പി.ജോര്‍ജ് (അക്കൗണ്ടന്റ്) എന്നിവരുടെ നേതൃത്വത്തിലുള്ള കൈസ്ഥാന സമിതിയാണ് ഇടവക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
സ്വന്തമായ കെട്ടിടത്തില്‍ ആരാധന നടത്തണം എന്ന ഈ പ്രദേശത്തെ മാര്‍ത്തോമ്മാ വിശ്വാസികളുടെ അനേക വര്‍ഷത്തെ ആഗ്രഹമാണ് പുതിയ ദേവാലയത്തിന്റെ കൂദാശയോടുകൂടി സഫലീകരിക്കുന്നത്. അലക്സ് കോലത്തിന്റെ (ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍) നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികളുടെ നിര്‍ലോപമായ സഹായസഹകരണമാണ് പുതിയ ദേവാലയം ഇത്രവേഗം ആരാധനക്കായി ഒരുക്കുവാന്‍ ഇടയായത്.
ശനിയാഴ്ച നടക്കുന്ന കൂദാശ കര്‍മ്മത്തിലേക്കും തുടര്‍ന്നു നടത്തപ്പെടുന്ന പൊതുസമ്മേളനത്തിലേക്കും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഗീവര്‍ഗീസ് കൊച്ചുമ്മന്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..