ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക ആദ്യഫല പെരുന്നാള്‍ ആഘോഷിച്ചു


.

ഹൂസ്റ്റണ്‍: ദൈവ സന്നിധിയില്‍ വിളവെടുപ്പിന്റെ ഫലങ്ങളും കാഴ്ചകളുമായി ആണ്ടുതോറും എത്തിയിരുന്ന പഴയ നിയമ കാല വേദപുസ്തക പാരമ്പര്യത്തെ മാതൃകയാക്കി ഈ വര്‍ഷവും ട്രിനിറ്റി മാര്‍ത്തോമാ ഇടവക അമേരിക്കന്‍ മണ്ണില്‍ തങ്ങളുടെ ആദ്യ ഫല പെരുന്നാള്‍ കൊണ്ടാടി. ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ ഈ വര്‍ഷം ഇടവകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ഏകദേശം 149,000 ഡോളര്‍ (ഏകദേശം 1 കോടി 18 ലക്ഷം രൂപ) സമാഹരിക്കാന്‍ സാധിച്ചു.

400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയിലെ എല്ലാ കുടുംബങ്ങളും ആവേശത്തിന്റെ പാരമ്യത്തിലാണ് ലേലം വിളിയില്‍ പങ്കെടുത്തത്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വര്‍ഷവും ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നടത്തിയത്. 'സൂം' പ്ലാറ്റ്‌ഫോമില്‍ ഏകദേശം 100 കുടുംബങ്ങള്‍ പങ്കാളികളായി.

ജൂലായ് 24 ഞായറാഴ്ച ഇടവക ദിനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബ്ബാന മധ്യേ ഇടവക ട്രസ്റ്റിമാര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ആദ്യ ഫലങ്ങളുടെ ബാസ്‌ക്കറ്റ് റവ എം പി യോഹന്നാന്‍ മദ്ബഹായില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ആരാധനയ്ക്ക് ശേഷം ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍ മെഗാ സ്‌പോണ്‍സര്‍ ജോണ്‍ എബ്രഹാം തന്റെ സംഭാവന കണ്‍വീനര്‍ വികാരി റവ.സാം കെ ഈശോ, അസി.വികാരി റവ. റോഷന്‍.വി. മാത്യുസ് എന്നിവരെ ഏല്‍പ്പിച്ചു ഫെസ്റ്റിവല്‍ ധനസമാഹരണത്തിനു തുടക്കം കുറിച്ചു. സഭയിലെ സീനിയര്‍ വൈദികന്‍ എം.പി. യോഹന്നാന്‍ മുഖ്യാതിഥിയായിരുന്നു.

തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ മദ്ബഹായില്‍ അര്‍പ്പിച്ച ആദ്യഫല ബാസ്‌കറ്റ് ലേലം വിളിച്ചു കൊണ്ട് ആദ്യഫല പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് ജൂലൈ 30 ശനിയാഴ്ച രാവിലെ 8:30 നു ട്രിനിറ്റി സെന്ററില്‍ വെച്ചു ആരംഭിച്ച ലേലം വൈകുന്നേരം 6 മണിക്കാണ് അവസാനിച്ചത്. ഇടവക വികാരി റവ.സാം കെ ഈശോയുടെ ആമുഖ വാക്കുകള്‍ക്ക് ശേഷം അസി.വികാരി റവ. റോഷന്‍ വി മാത്യൂസ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഇടവക സെക്രട്ടറി റെജി ജോര്‍ജ് സ്വാഗതം ആശംസിച്ചു. റവ ഉമ്മന്‍ സാമുവല്‍ അച്ചന്‍ ആദ്യ ലേലം വിളിക്ക് നേതൃത്വം നല്‍കി.

ഇടവക ജനങ്ങള്‍ അവരവരുടെ ഭവനങ്ങളോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള അടുക്കള തോട്ടങ്ങളില്‍ നിന്ന് വിളവെടുത്തു നല്‍കിയ കായ്ഫലങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോം ആയ 'സൂം', സാങ്കേതിക വിദ്യയിലൂടെയും നേരിട്ട് സംബന്ധിച്ചുമാണ് ഇടവക ജനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തത്. വോളന്റീയര്‍മാര്‍ ഇടവകയിലെ വീടുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറിവിഭവങ്ങളും ലേലത്തിനായി ഏല്പിച്ച മറ്റു നിരവധി സാധനങ്ങളും ശനിയാഴ്ച തന്നെ ദേവാലയത്തോട് ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററില്‍ എത്തിച്ചിരുന്നു


ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളും പങ്കെടുത്ത ലേലത്തില്‍ ചക്ക, പടവലങ്ങ,മാമ്പഴം, കറിവേപ്പ് ,വെണ്ടയ്ക്ക,കോവക്ക, പാവയ്ക്കാ, ചേന,മുരിങ്ങകായ്,
വെള്ളരിക്ക, ഓമയ്ക്ക,പേരയ്ക്ക,പയര്‍, കേക്ക്, വിവിധ അച്ചാറുകള്‍, സ്‌പെഷ്യല്‍ ഫിഷ് പിക്കിളുകള്‍, ക്രാഫ്റ്റ് ഐറ്റംസ്, വിവിധയിനം പഴവര്‍ഗങ്ങള്‍, ഗാര്‍ഡന്‍ വിഭവങ്ങള്‍,ചെടികള്‍ സ്വന്തമായി കൃഷി ചെയ്തു സംസ്‌കരിച്ചെടുത്ത മഞ്ഞള്‍പൊടി, പ്രത്യേക കൂട്ട് ചേര്‍ത്ത പാന്‍ കേക്ക് മിക്‌സ് തുടങ്ങിയവ കൊണ്ട് സമൃദ്ധമായിരുന്നു ഹാര്‍വെസ്‌റ് ഫെസ്റ്റിവല്‍. ലേലം ചെയ്തവര്‍ക്ക് വോളന്റീയര്‍മാര്‍ അതാത് ഭവനങ്ങളില്‍ വിഭവങ്ങള്‍ എത്തിച്ചു നല്‍കി. ബിന്‍സി കൊച്ചമ്മ പാചകം ചെയ്ത 'ചട്ടിയിലെ മീന്‍കറി' ക്കും ടിറ്റി കൊച്ചമ്മയുടെ കര വിരുതില്‍ രൂപപ്പെടുത്തിയ 'യേശുക്രിസ്തുവിന്റെ രേഖാ ചിത്ര' ത്തിനും മികച്ച തുകയാണ് ലഭിച്ചത്.

ലേലം വിളിയില്‍ പരിചയ സമ്പന്നരായ എബ്രഹാം ജോസഫ് (ജോസ്), ജീമോന്‍ റാന്നി, ജോസഫ് ടി ജോര്‍ജ് , ഈശോ ടി എബ്രഹാം എന്നിവര്‍ ആവേശത്തിന്റെ അലയടികള്‍ ഉണര്‍ത്തിക്കൊണ്ടാണ് ലേലം വിളിയ്ക്ക് നേതൃത്വം നല്‍കിയത്. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളായ ശ്രീമതി കുഞ്ഞമ്മ ജോര്‍ജ്, ശ്രീമതി വല്‍സ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരിക്കപ്പെട്ട തട്ടുകടയും, മിഡില്‍ ഏജ് ഫെലോഷിപ്പ് ക്രമീകരിച്ച ആമസല ടമഹല ഉം ആദ്യഫല പെരുന്നാളിന് മാറ്റ് കൂട്ടി.

ധന സമാഹരണത്തിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുവാന്‍ ഇടവക അസിസ്റ്റന്റ് വികാരി റവ റോഷന്‍ വി മാത്യൂസ്, കോര്‍ഡിനേറ്റര്‍ ജോജി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു ടീം ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിച്ചു. ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ലേലത്തില്‍ നിന്നും 46,000 ല്‍ പരം ഡോളറും ഇടവകാംഗങ്ങളായ സ്‌പോണ്‍സര്‍മാരില്‍ നിന്നുമായി 103,000 ഡോളറിനടുത്തും സമാഹരിയ്ക്കുവാന്‍ കഴിഞ്ഞു. ഈ വര്‍ഷം ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഇടവകയുടെ സണ്‍ഡേ സ്‌കൂള്‍ ബില്‍ഡിംഗ് പ്രോജക്ടിനാണ് മാറ്റി വച്ചിരിക്കുന്നത്.

ഇടവക വികാരി സാം കെ ഈശോ, വികാരി റോഷന്‍ വി. മാത്യൂസ്, ജനറല്‍ കണ്‍വീനര്‍ എബ്രഹാം ജോസഫ് (ജോസ്) കോര്‍ഡിനേറ്റര്‍മാരായ ജോജി ജേക്കബ്, മഗേഷ് മാത്യു, തോമസ് ചെറിയാന്‍ (അനി), വൈസ് പ്രസിഡന്റ് പി.സി. ജോര്‍ജ് പുളിന്തിട്ട, സെക്രട്ടറി റെജി ജോര്‍ജ്, ട്രസ്റ്റിമാരായ തോമസ് മാത്യു (തമ്പി) വര്‍ഗീസ് ശാമുവേല്‍ (ബാബു) അല്‍മായ ശുശ്രൂഷകന്‍ മാത്യു സഖറിയ (ബ്ലെസ്സണ്‍) എന്നിവരെ കൂടാതെ ഷാജന്‍ ജോര്‍ജ്, ജെയ്‌സണ്‍ സാമുവേല്‍, ടോം ബെഞ്ചമിന്‍, ജിബു മാത്യു, വിനോദ് ശാമുവല്‍ എന്നിവരടങ്ങിയ ഓഡിയോ വിഷ്വല്‍, ടെക്‌നിക്കല്‍ ടീമും 50 ല്‍ പരം വോളന്റീയര്‍മാരും കൈസ്ഥാന സമിതി അംഗങ്ങളും ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചു.

ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ചരിത്രവിജയമാക്കാന്‍ വിവിധ നിലകളില്‍ സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് മെഗാ, ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി ജനറല്‍ കണ്‍വീനര്‍ എബ്രഹാം ജോസഫ് അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: perunnal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented