വി.ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍


.

ന്യൂയോര്‍ക്ക്: ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ 2022 ഓഗസ്റ്റ് 20, 21 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. 20ന് ശനിയാഴ്ച വൈകീട്ട് 6.30 ന് സന്ധ്യാ നമസ്‌കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

21 ന് ഞായാറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, മധ്യസ്ഥപ്രാര്‍ഥനയും നടക്കും. 11 മണിക്ക് ഈ വര്‍ഷം ഗ്രാജുവേറ്റ് ചെയ്ത വിദ്യാര്‍ഥികളെയും ഇടവകയിലെ മര്‍ത്തമറിയം സമാജത്തിന്റെ ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കും. ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ കര്‍തൃനാമത്തില്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോണ്‍ തോമസ് ആലുംമൂട്ടില്‍ അറിയിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം ഗീവര്‍ഗീസ് ജേക്കബ് (ട്രഷറര്‍), ജോണ്‍ താമരവേലില്‍ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ജോണ്‍ തോമസ് ആലുംമൂട്ടില്‍ - 516-996-4887
ഗീവര്‍ഗീസ് ജേക്കബ് - 516-587-4309
ജോണ്‍ താമരവേലില്‍ - 917-533-3566

Content Highlights: PERUNNAL


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented