വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 7 മുതല്‍ 9 വരെ


-

ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍ മെയ് 7 വെള്ളി മുതല്‍ 9 ഞായര്‍ വരെ ദേവാലയത്തില്‍ വെച്ച് ഇടവക വികാരി ഫാ.ജോണ്‍ കുന്നത്തുശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

മെയ് 2 ന് കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ മെയ് 7 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, ഗാനശുശ്രുഷയും, സുവിശേഷ പ്രഭാഷണവും ഉണ്ടായിരിക്കും. ഫാ.തോമസ് മാത്യു വചന ദൂത് നല്‍കും.

മെയ് 8 ന് വൈകീട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, ഗാനശുശ്രൂഷയും, സുവിശേഷ പ്രഭാഷണവും നടത്തപ്പെടും. ഫാ.രാജേഷ് കെ.ജോണ്‍ മുഖ്യസന്ദേശം നല്‍കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും, ആശീര്‍വാദവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

മെയ് 9 ന് രാവിലെ 8:30 ന് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന ശുശ്രുഷ, റാസ, നേര്‍ച്ച വിളമ്പ് തുടര്‍ന്ന് കൊടിയിറക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ ശുശ്രൂഷകളും യൂട്യൂബ്/ഫേസ്ബുക്ക് ലൈവ് സ്ട്രീം (YOUTUBE: tinyurl.com/sgoclive, facebook.com/st.george.tx/live) എന്നിവയിലൂടെ ഏവര്‍ക്കും ദര്‍ശിക്കാവുന്നതാണ്.

പെരുന്നാള്‍ ആഘോഷങ്ങളില്‍ ദേവാലയത്തില്‍ വന്ന് പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ tinyurl.com/sgocihq എന്ന ലിങ്കില്‍ മുന്‍കൂറായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സാസില്‍ ഉള്ള ഏകദേവാലയമായ ഇവിടെ നടത്തപ്പെടുന്ന ഓര്‍മ്മപെരുന്നാള്‍ വളരെ പ്രസിദ്ധമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ജോണ്‍ കുന്നത്തുശ്ശേരിയില്‍ - 972 523 9656
സ്മിത ഗീവര്‍ഗീസ് - 214 662 7070
തോമസ് അച്ചു വറുഗീസ് - 817 905 6618

വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented