.jpg?$p=8a7b7b1&f=16x10&w=856&q=0.8)
.
നെബ്രസ്ക: നെബ്രസ്കയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ജെഫ് ഫോര്‍ട്ടന്‍ ബെറി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ തിരിമറി നടത്തുകയും എഫ്ബിഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ കള്ളം പറഞ്ഞുവെന്നും ഫെഡറല്‍ ജൂറി കണ്ടെത്തി.
മാര്‍ച്ച് 24 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ജൂറിയുടെ വിധിവന്നത്. നൈജീരിയന്‍ ബില്യണയര്‍ ഗിര്‍ബര്‍ട്ടില്‍ നിന്നും 30000 ഡോളര്‍ സംഭാവനയായി സ്വീകരിച്ചത് സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് കോണ്‍ഗ്രസ് അംഗം എഫ്ബിഐക്ക് കൈമാറിയത്.
ജൂറി വിധി പുറത്തുവന്ന ഉടനെ തന്നെ ഹൗസ് സ്പീക്കറും കാലിഫോര്‍ണിയായില്‍ നിന്നുള്ള അംഗവുമായ നാന്‍സി പെലോസിയും (ഡെമോക്രാറ്റ്), മൈനോറട്ടി ലീഡറും, കാലിഫോര്‍ണിയായില്‍ നിന്നുള്ള അംഗവുമായ കെവിന് മെക്കാര്‍ത്തിയും (റിപ്പബ്ലിക്കന്‍), ജഫ് ഫോര്‍ട്ടന്‍ ബറിയുടെ രാജി ആവശ്യപ്പെട്ടു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ആരായാലും ഉടന്‍ രാജിവെക്കണമെന്നാണ് കെവിന് മെക്കാര്‍ത്തി പറഞ്ഞത്. സ്വന്തം പാര്‍ട്ടിയിലെ അംഗമായ ജെഫുമായി ഉടനെ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും കെവിന് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജെഫ് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..