.
വാഷിങ്ടണ്‍ ഡിസി: റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈന്‍ നടത്തുന്ന പോരാട്ടം വിജയിക്കുന്നതുവരെ അമേരിക്ക യുക്രൈനൊപ്പം ഉണ്ടായിരിക്കുമെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി യുക്രൈന്‍ പ്രസിഡന്റിന് ഉറപ്പു നല്‍കി.
ശനിയാഴ്ച വൈകീട്ട് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിനുശേഷം പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയിലാണ് പെലോസി ഉറപ്പുനല്‍കിയത്.
റഷ്യന്‍ അധിനിവേശത്തിനുശേഷം യുക്രൈന്‍ സന്ദര്‍ശിക്കുന്ന ഉയര്‍ന്ന റാങ്കിലുള്ള യുഎസ് സംഘത്തിന്റെ ആദ്യസന്ദര്‍ശനമാണിത്.
യുക്രൈന്‍ ജനത സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തുന്ന ഈ പോരാട്ടത്തിന് നന്ദി പറയുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. നീതിക്കുവേണ്ടി നടത്തുന്ന ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും പെലോസി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പെലോസിയുടെ സന്ദര്‍ശനത്തിന് മുമ്പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവര്‍ അപ്രതീക്ഷിതമായിട്ടാണ് സന്ദര്‍ശനം നടത്തിയതെങ്കിലും ഇത്രയും വലിയൊരു സവിശേഷതയുമായി ആദ്യമായാണ് ഒരു സംഘം കീവില്‍ എത്തുന്നത്.
കീവില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ പോളണ്ട് പ്രസിഡന്റുമായി സംഘം കൂടിക്കാഴ്ച നടത്തി. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയതിന് പോളണ്ടിനെ യുഎസ് സംഘം അഭിനന്ദിച്ചു.
യു.എസ് പിന്തുണയെ സെലന്‍സ്‌കി സ്വാഗതം ചെയ്തു. നമ്മള്‍ ഒരുമിച്ച് പൊരുതും, ഒരുമിച്ച് വിജയിക്കും സെലന്‍സ്‌കി പറഞ്ഞു. യുക്രൈന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് പെലോസി ഉറപ്പു നല്‍കി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Pelosi is now the highest-ranking U.S. politician to visit Ukraine during the war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..