പെഡല്‍ ഫോര്‍ ഹോപ്പ് ഡാലസ് ജീവകാരുണ്യപ്രവര്‍ത്തനം സംഘടിപ്പിച്ചു


പെഡൽ ഫോർ ഹോപ്പ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈക്കിൾ യാത്ര

ഡാലസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് രോഗികളുടെ മക്കളെ അധിവസിപ്പിച്ച് വളര്‍ത്തുന്ന ബംഗളൂരൂ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ദയാ ഭവന്റെ' പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പെഡല്‍ ഫോര്‍ ഹോപ്പ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴാം തീയതി തിങ്കളാഴ്ച അമ്പത് മൈല്‍ നീണ്ട സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. ബുദ്ധിമുട്ടേറിയ ഈ കാലഘട്ടത്തില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറോളം യുവാക്കള്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ ഏഴാം തീയതി രാവിലെ ആറു മണിക്ക് ആരംഭിച്ച സൈക്കിള്‍ യാത്ര ഡാലസ് സെന്റ് ജയിംസ് ഓര്‍ത്തഡോക്സ് മിഷന്‍ ചര്‍ച്ച് വികാരി റവ.ഫാ. ബിനു മാത്യൂസ് ആശീര്‍വദിച്ച് ആരംഭിച്ച യാത്ര പതിനൊന്നു മണിയോടെ സമാപിച്ചു. അയ്യായിരത്തിലധികം ഡോളര്‍ ഈ പരിപാടിയില്‍ക്കൂടി സമാഹരിക്കുകയും ബംഗളൂരൂ ദയാ ഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നാലു ലക്ഷം ഇന്ത്യന്‍ രൂപ ഐക്കണ്‍ ചാരിറ്റി മുഖേന കൈമാറുകയും ചെയ്തു.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവരേയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരോടുമുള്ള നന്ദി സംഘാടകര്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented