-
പ്രെസ്റ്റന്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത മൈഗ്രന്റ്സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി എത്തിയിരിക്കുന്ന സഭയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി 'പേള്‍ ഗാലാ' എന്ന പേരില്‍ സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 28 ന് ഓശാന ഞായറാഴ്ച സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7 മണിമുതല്‍ 9 മണിവരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക. പ്രശസ്ത സംഗീതജ്ഞനും യുവജന പരിശീലന രംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമില്‍ നിന്നുമുള്ള ഫാ.ബിനോജ് മുളവരിക്കല്‍ ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കള്‍ അവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തില്‍ ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായവും നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് 'പേള്‍ ഗാലാ' സംഗമം. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ മൈഗ്രന്റ്സ് കമ്മീഷന്, യൂത്ത് കമ്മീഷന്, ഇവാഞ്ചലൈസേഷന്‍ കമ്മീഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ താഴെ പറയുന്ന ലിങ്കില്‍ കൂടി രെജിസ്റ്റര്‍ ചെയ്യണമെന്ന് മൈഗ്രന്റ്സ് കമ്മീഷന് ചെയര്മാന് ഫാ.ആന്‍ഡ്രൂസ് ചെതലന്‍ അറിയിച്ചു.
https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiE-Kztxy6twlvmjF1AYmKfBLrFYCvE1tlU1UNVJCTElETEFPSlJVRjlaVEpMSllRMVhCVy4u
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..