.
ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയ അസോസിയേഷന്‍ ഓഫ് മലയാളി പോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്‌മെന്റ്റ് (പമ്പ)യുടെ മാതൃദിനാഘോഷങ്ങള്‍ പമ്പ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് അതിവിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പമ്പ അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ വര്‍ഷത്തെ മാതൃദിനാഘോഷം പങ്കാളിത്തം കൊണ്ടും മികവു കൊണ്ടും ശ്രദ്ധേയമായി.
മാതൃദിനാഘോഷ പരിപാടിയുടെ കോഡിനേറ്റര്‍ ജോര്‍ജ് ഓലിക്കല്‍ മാതൃ ദിനാഘോഷത്തിന്റെ ഹ്രസ്വ ചരിത്രം വിവരിച്ച ശേഷം സദസിനു സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് പമ്പയുടെ പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല അധ്യക്ഷ പ്രസംഗം നടത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം അമ്മമാരേ ആദരിക്കുന്നതോടൊപ്പം തന്നെ അശരണരായ അമ്മമാരേ കണ്ടെത്തി സഹായിക്കുകയും പരിചരിക്കുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെയും ലക്ഷ്യം എന്നദ്ദേഹം സദസിനെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് നീവ റോണി വര്‍ഗീസ് മദേഴ്‌സ് ഡേ മെസേജ് നല്‍കി.
ഫിലാഡല്‍ഫിയയിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന റെബേക്ക റിന്‍ഹാര്‍ട്ട് ആശംസയര്‍പ്പിച്ച ശേഷം അമ്മമാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. രജിസ്റ്റര്‍ ഓഫ് വില്‍ സ്ഥാനാര്‍ഥി ജോണ്‍ സെബാറ്റിന, സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ഥി മെലിസ റോബിന്‍സ്, സിറ്റി കണ്‍ട്രോളര്‍ സ്ഥാനാര്‍ഥി ആരോണ്‍ ബഷീര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് പമ്പയുടെ ആനിവേഴ്‌സറി കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ് തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സുധ കര്‍ത്താ, ഫിലിപ്പോസ് ചെറിയാന്‍, ജോണ്‍ പണിക്കര്‍ എന്നിവരും അമ്മമാരുടെ പ്രതിനിധികളും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഫിലിപ്‌സ് മോടയില്‍ നന്ദി പ്രകാശനം നടത്തി. ഷീബ എബ്രഹാം, ടിനു ജോണ്‍സന്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനസന്ധ്യ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. സുമോദ് നെല്ലിക്കാലയും സംഘവും അവതരിപ്പിച്ച കള്‍ച്ചറല്‍ ഷോ മികവുറ്റതും ഏവരുടെയും മനം കവരുന്നതും ആയിരുന്നു.
വാര്‍ത്തയും ഫോട്ടോയും : സുമോദ് നെല്ലിക്കാല
Content Highlights: pampa association, mothers day celebration


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..