-
വാര്‍ത്തയും ഫോട്ടോയും : സുമോദ് തോമസ് നെല്ലിക്കാല
ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പെന്‍സില്‍വാനിയ മലയാളി അസോസിയേഷന്‍ ഫോര്‍ മലയാളി പ്രോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്മെന്റ് (പമ്പ അസോസിയേഷന്‍) പുതു വര്‍ഷത്തേക്കുള്ള കാര്യപരിപാടികള്‍ക്കു രൂപ രേഖ നല്‍കി. പമ്പ പ്രസിഡന്റ് ഡോ.ഈപ്പന്‍ ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഭാവി പരിപാടികള്‍ക്കുള്ള കരടു രൂപം അവതരിപ്പിച്ചത്.
ആദ്യ പരിപാടിയായി മാതൃ ദിനാഘോഷവും ബാങ്ക്വറ്റ് നൈറ്റും മെയ് 7 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് നടത്താന്‍ തീരുമാനമായി. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി മദേഴ്‌സ് ഡേ സെലിബ്രേഷന്‍ കണ്‍വീനര്‍ ആയി അലക്‌സ് തോമസിനെ തിരഞ്ഞെടുത്തു.
ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികള്‍ക്ക് ഉപകാരപ്രദമായ സിവിക് ആന്‍ഡ് ലീഗല്‍ സെമിനാര്‍, കലാ സാഹിത്യ സമ്മേളനം, കായിക മേള, കുടുംബ സംഗമത്തോടനുബന്ധിച്ചുള്ള വിനോദ യാത്ര, ചാരിറ്റി എന്നിവയും ഈ വര്‍ഷത്തെ കാര്യ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടികളുടെ വിജയത്തിനായി സബ് കമ്മിറ്റി രൂപികരിക്കും. മറ്റു സ്ഥാനങ്ങളിലേക്കുള്ള ഇലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സുധ കര്‍ത്താ അറിയിച്ചു.
പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ.ഈപ്പന്‍ ഡാനിയേല്‍ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലും ഔദ്യോഗിക പദവി വഹിക്കുന്നുണ്ട്. പമ്പയുടെ മുന്‍കാല പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സാമുദായിക സാംസ്‌കാരിക രംഗങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍, പമ്പ പ്രസിഡന്റ്, പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകള്‍ കൂടാതെ ഫിലാഡല്‍ഫിയയിലെ കലാ സാംസ്‌കാരിക രംഗത്തു നിറ സാന്നിധ്യമാണ്. ട്രസ്റ്റി ഫിലിപ്‌സ് മോടയില്‍ ഫിലാഡല്‍ഫിയ എക്യൂമിനിക്കല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ജെഫേഴ്‌സണ്‍ ഹോസ്പിറ്റല്‍, എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ ആത്മീയ സേവന രംഗങ്ങളില്‍ നേതൃത്വം ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..