പമ്പ മാതൃദിനാഘോഷം സംഘടിപ്പിച്ചു


2 min read
Read later
Print
Share

-

ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമം, 2021-ലെ പ്രവര്‍ത്തനോദ്ഘാടനം, മാതൃദിനാഘോഷം, ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് ആദരം, ഉന്നതവിദ്യാഭ്യസം നേടിയവര്‍ക്ക് അഭിനന്ദനം ഇവ സംയുക്തമായി മെയ് 23 ന് വൈകീട്ട് 5 മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ മയൂര ഇന്ത്യന്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ചു.

പമ്പ പ്രസിഡന്റ് അലക്‌സ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികളില്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന മുഖ്യ അതിഥിയായിരുന്നു. ജോര്‍ജ്ജ് ഓലിക്കല്‍ അതിഥികളെ സ്വാഗതം ചെയ്തു. പെന്‍സില്‍വേനിയ സ്റ്റേറ്റ് പ്രതിനിധി മര്‍ട്ടീന വൈറ്റ് മുഖ്യ പ്രഭാഷണം നടത്തി.

അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും സംഘടന പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. ഫിലിപ്പോസ് ചെറിയാന്‍ അമ്മമാരെ പരിചയപ്പെടുത്തി. അമ്മമാരെ അനുമോദിച്ചു കൊണ്ട് പമ്പയുടെ യൂത്ത് പ്രതിനിധി ആഷ്‌ലിന്‍ ഡാനിയല്‍ മാതൃദിനസന്ദേശം നല്‍കി. അമ്മമാരെ പൂക്കളും സമ്മാനങ്ങളും നല്‍കി ആദരിച്ചു.

കോവിഡ് മഹാമാരിയുടെ ഭീകരാവസ്ഥയില്‍ ആരോഗ്യ സംരക്ഷണ നിയമ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ലൈന്‍
വര്‍ക്കേഴ്‌സിനെ ആദരിക്കുകയും അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.

പമ്പയുടെ അംഗങ്ങളില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ തോംസണ്‍ ചെറിയാന്‍ മെഡിക്കല്‍ ബിരുദം, ശോഭ ബാബു നിയമ ബിരുദം എന്നിവരെ അഭിനന്ദിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു.

ഫിലാഡല്‍ഫിയ സബര്‍ബന്‍ കൗണ്ടിയായ ഡെലവേറിലെ മില്‍ബണ്‍ ടൗണ്‍ഷിപ്പില്‍ കോണ്‍സ്റ്റബിള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച പി.കെ സോമരാജനെ പമ്പ യോഗത്തില്‍ അനുമോദിച്ചു.

ആഘോഷ പരിപാടികളില്‍ ആശംസകള്‍ നേരാന്‍ വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് സുധ കര്‍ത്ത (ഫൊക്കാന), സുമോദ് നെല്ലിക്കാല (ട്രൈസ്റ്റേറ്റ് കേരളഫോറം), ജോര്‍ജ്ജ് (കോട്ടയം അസ്സോസിയേഷന്‍), ഫാദര്‍ ഫിലിപ്പ് മോഡയില്‍ (ഓര്‍മ്മ), തോമസ് ജോയി (ഫ്രണ്ട്‌സ് ഓഫ് തരുവല്ല), മനോജ് ളാമണ്ണില്‍ (ഫ്രണ്ട്‌സ് ഓഫ് റാന്നി), സുരേഷ് നായര്‍ (എന്‍.എസ്സ്.എസ്സ്. ഓഫ് പെന്‍സില്‍വേനിയ), സോഫി പാറപ്പുറം (പിയാനോ) എന്നിവരും എത്തിയിരുന്നു.

പൊതുസമ്മേളനത്തില്‍ വിടവാങ്ങിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസാസ്റ്റം തിരുമേനിയെ അനുസ്മരിച്ചുകൊണ്ടുള്ള പ്രമേയം അനിത ജോര്‍ജ്ജും, പമ്പയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായിരുന്ന അറ്റോര്‍ണി ബാബു വറുഗീസിന്റെ ആകസ്മിക വേര്‍പാടിലുള്ള അനുശോചന പ്രമേയം സുധ കര്‍ത്തയും അവതരിപ്പിച്ചു.

ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഡോ.ഈപ്പന്‍ ഡാനിയേല്‍ പൊതുയോഗം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ നന്ദി പ്രകാശനവും നടത്തി. റോണി വറുഗീസും സുമോദ് നെല്ലിക്കാലയും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാബു പാമ്പാടി, ജെസ്‌ലിന്‍ മാത്യു, പ്രസാദ് ബേബി, അനൂപ് അനു, ശോശാമ്മ ചെറിയാന്‍, ലീലാമ്മ മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ലൈല മാത്യു, രാജന്‍ സാമുവല്‍, വി.വി ചെറിയാന്‍, എ.എം ജോണ്‍ എന്നിവര്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ്ജ് ഓലിക്കല്‍

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
VIMALA KOLAPPA

1 min

സ്വാതന്ത്ര്യദിനം; ആദരസൂചകമായി പ്രമേയം പാസാക്കി നോര്‍ത്ത് കരോലിന, മലയാളി വ്യവസായിക്ക് ആദരം

Aug 18, 2023


crime

1 min

ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന, അമേരിക്കൻ യുവതിക്കെതിരെ കേസ്

Aug 2, 2023


Innovation Award

1 min

നിഖില്‍ രാഘവിന് പ്രസിഡന്റ് ഇന്നൊവേഷന്‍ അവാര്‍ഡ്

May 27, 2020


Most Commented