-
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാസാംസ്‌കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്‍ കേരള നിയമസഭയിലെ എം.എല്‍.എ വി.ടി. ബലറാമിന് സ്വീകരണം നല്‍കി.
പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ വി.ടി. ബലറാമിെന സ്വാഗതം ചെയ്തു. പ്രസിഡന്റ് അലക്‌സ് തോമസ് അധ്യക്ഷ പ്രസംഗം നടത്തി.
അദ്ദേഹം സ്വീകരണത്തിന് നന്ദി പറഞ്ഞു. ഫാ.ഫിലിപ്പ് മോഡയില്‍, ജോര്‍ജ്ജ് ഓലിക്കല്‍, ജോബി ജേര്‍ജ്ജ്,
സുധ കര്‍ത്ത, മോഡി ജേക്കബ്, ജോര്‍ജ്ജ് നടവയല്‍, ജീമോന്‍ ജേര്‍ജ്ജ്, രാജന്‍ സാമുവല്‍, ജോസ് ആറ്റുപുറം തോമസ് പോള്‍, റോണി വറുഗീസ്, ജേക്കബ് കോര, റോയി സാമുവല്‍, എബി മാത്യൂ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫീലിപ്പോസ് ചെറിയാന്‍ നന്ദി പ്രകാശനം നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അലക്‌സ് തോമസ് - 215 850 5268
ജോണ്‍ പണിക്കര്‍ - 215 605 5109
ജോര്‍ജ്ജ് ഓലിക്കല്‍ - 215 873 4365
വാര്‍ത്ത അയച്ചത് : ജോര്‍ജ്ജ് ഓലിക്കല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..