.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന വി.പത്രോസ് വി. പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ വിവിധ പരിപാടികളോടെ, ഭക്ത്യാദരപൂര്‍വ്വം ജൂലൈ 9 ശനി, 10 ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടും.
ജൂലൈ 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പെരുന്നാള്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, വചനഘോഷണം, പെരുന്നാള്‍ റാസ, ആശീ ര്‍വാദം, ആകാശദീപക്കാഴ്ച, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടും.
10 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാതനമസ്കാരം, വി. മൂന്നിന്മേല് കുര്‍ബാന, പെരുന്നാള്‍ സന്ദേശം, റാസ, ആശിര്‍വാദം, സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോടു കൂടി പെരുന്നാള്‍ പൂര്‍ത്തീകരിക്കും.
മുഖ്യാതിഥിയായ റവ.ഫാ.അലക്സാണ്ടര്‍.ജെ. കുര്യന് ( വാഷിങ്ടണ്‍ ഡി.സി. വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഓഫീസിലെ സീനിയര്‍ എക്സിക്യൂട്ടീവ് ഇഎസ്ഐ) പെരുന്നാളിന്റെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സഹ കാര്‍മ്മികരായി റവ.ഫാ.ഡോ.വി.സി.വര്‍ഗീസും, റവ.ഫാ.ജോര്‍ജ് വര്‍ഗീസ് (കാനഡ) ഹൂസ്റ്റണിലെ സഹോദര ഇടവകകളിലെ വന്ദ്യ കോര്‍ എപ്പിസ്കോപ്പാമാരും വന്ദ്യ വൈദികരും നേതൃത്വം നല്‍കും.
ഹൂസ്റ്റണിലെ എല്ലാ ദൈവവിശ്വാസികളും നേര്ച്ചകാഴ്ചകളോടെ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് തോമസ് - 281 827 4114
ഷിജിന് തോമസ് - 409 354 1338
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..