വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ സംഘടിപ്പിച്ചു    


.

ഡാലസ്: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്സാസിലെ ഏക ദേവാലയമായ ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം നടത്തപ്പെട്ട സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ സംഘടിപ്പിച്ചു.

മെയ് 6 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്കും, മെയ് 7 ശനിയാഴ്ച വൈകീട്ട് 6 മണിക്കും സന്ധ്യാപ്രാര്‍ത്ഥനയോടും, ഗാനശുശ്രൂഷയോടും കൂടെ ആരംഭിച്ച ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷയില്‍ ഹ്യൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക വികാരിയായിരിക്കുന്ന ഫാ.ഐസക് ബി. പ്രകാശ് മുഖ്യ സുവിശേഷ പ്രഭാഷണം നടത്തി. ഡാലസിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകളിലെ വൈദികര്‍ ശുശ്രൂഷകള്‍ക്കു സഹ കാര്‍മ്മികത്വം വഹിച്ചു.

ശനിയാഴ്ച വൈകീട്ട് 8 മണിയോടെ അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോടു കൂടി ഭക്തി നിര്‍ഭരവും നിറപകിട്ടാര്‍ന്നതുമായ റാസയില്‍ നാനാ മതസ്ഥരായ അനേകം വിശ്വാസികള്‍ സംബന്ധിച്ചു. തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ച വിളമ്പും നടത്തപ്പെട്ടു. കൂടാതെ അന്നേദിവസം ആത്മീയ പ്രസ്ഥാനങ്ങളുടെയും സണ്‍ഡേ സ്‌കൂളിന്റേയും നേതൃത്വത്തില്‍ നാടന്‍ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും പെരുന്നാളിന് നാടന്‍ തനിമ പകര്‍ന്നു.

മെയ് 8 ഞായറാഴ്ച രാവിലെ 8:30 ന് പ്ലേനോ സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മികത്വത്തിലും ഫാ.ജോണ്‍ കുന്നത്തുശ്ശേരിയില്‍, ഫാ.ജോഷ്വാ ജോര്‍ജ് എന്നീ വൈദീകരുടെ സഹ കാര്‍മികത്വത്തിലും പ്രഭാത പ്രാര്‍ത്ഥനയെയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, റാസ, നേര്‍ച്ച വിളമ്പ്, പെരുന്നാള്‍ സ്‌നേഹവിരുന്ന് എന്നീ ശുശ്രുഷകള്‍ക്ക് ശേഷം ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി.

ഇടവക വികാരി ഫാ.ജോഷ്വാ ജോര്‍ജ്, സെക്രട്ടറി സാജന്‍ ചാമത്തില്‍, ട്രസ്റ്റി രാജന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം

Content Highlights: ormaperunnal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented