.
ഫ്‌ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ ആഭ്യമുഖ്യത്തില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗവും സംഗീത ശുശ്രുഷയും മാര്‍ച്ച് 23 ബുധനാഴ്ച മുതല്‍ 26 ശനി വരെ സഭാഹാളില്‍ നടത്തപ്പെടും. ദിവസവും വൈകീട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളില്‍ അനുഗ്രഹീത ഗായകനും വര്‍ഷിപ്പ് ലീഡറും സംഗീതഞ്ജനുമായ ഡോ.ബ്ലസ്സന്‍ മേമനയും, ചര്‍ച്ച് ക്വയര്‍ ലീഡേഴ്സ് റോണി വര്‍ഗീസ്, ഡാറില്‍ സിങ് തുടങ്ങിയവരും ഗാനശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.
ആത്മീയ പ്രഭാഷകന്‍ ഇവാന്‍ഞ്ചലിസ്റ്റ് സിംജന്‍ ജേക്കബ് (ജോര്‍ജിയ) തിരുവചന സന്ദേശം നല്‍കും. 27-ന് ഞായറാഴ്ച തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ യോഗം സമാപിക്കും. സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോര്‍ജ് തോമസ്, സെക്രട്ടറി ബിജോയ് ചാക്കോ, ട്രഷറര്‍ എ.വി ജോസ്, ബോര്‍ഡ് അംഗങ്ങളായ രാജു പൊന്നൊലില്‍, നിബു വെള്ളവന്താനം, രാജു ജേക്കബ്, ജോസഫ് ജോണ്‍, അലക്സ് യോഹന്നാന്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ipcorlando.org
വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം
Content Highlights: Orlando IPC meeting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..