.
ന്യൂയോര്‍ക്ക്: റോക്ക്ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗിലുള്ള സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ കാതോലിക്കാ ദിനാഘോഷത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാ മോര് നിക്കളോവുസ് തിരുമേനി പങ്കെടുക്കുകയും വി.കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. വികാരി ഫാ.എബി പൗലോസ് സഹകാര്‍മ്മികനായിരുന്നു. അന്തരിച്ച വികാരി ഫാ.തോമസ് കാടുവെട്ടൂരിന്റെ എട്ടാം ചരമ വാര്‍ഷികവും ആചരിച്ചു.
കാതോലിക്കാ ദിനത്തോടനുബന്ധിച്ചു കോടിയേറ്റിനു ശേഷം സഭാകൗണ്‍സിലര്‍ അജിത്ത് വട്ടശേരി സത്യവാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികള്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
സഭയുടെ വളര്‍ച്ചക്കും നടത്തിപ്പിനും എല്ലാ വിശ്വാസികളും ഒരു വര്‍ഷത്തില്‍ ഒരു ദിവസത്തെ വരുമാനം കാതോലിക്കാ ദിന പിരിവായി നല്‍കണമെന്നും തിരുമേനി പറഞ്ഞു.
കാതോലിക്കാ പതാകയുമേന്തി പ്രദക്ഷിണവും നടന്നു. മധുരപലഹാരവും ഉച്ചഭക്ഷണവും കഴിഞ്ഞതോടെ ചടങ്ങുകള്‍ക്ക് സമാപ്തിയായി.
സഭാ കൗണ്‍സിലര്‍ സജി പോത്തന് (സെന്റ് മേരീസ് ചര്‍ച്ച്, സഫെണ്‍), ട്രസ്റ്റി പ്രസാദ് ഈശോ, സെക്രട്ടറി ജെനുവിന് ഷാജി, ജോ. ട്രഷറര്‍ വിനോദ് പാപ്പച്ചന്, ജോ. സെക്രട്ടറി സക്കറിയാ വര്‍ക്കി തുടങ്ങിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
Content Highlights: Orange burg, st.johns church
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..