ഫ്രാന്‍സിലെ ഓണ്‍ലൈന്‍ ഓണാഘോഷം ശ്രദ്ധേയമായി


പാരിസ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ രണ്ടു ദിവസങ്ങളിലായി പാരിസില്‍ ഓണ്‍ലൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തില്‍ ഫ്രാന്‍സിലെയും മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ള നിരവധി മലയാളികള്‍ പങ്കെടുത്തു.

ആദ്യ ദിവസം സേതുലഷ്മി വിജയകൃഷ്ണന്‍, ജിഷ നൗഷാദ്, സുരേഖ നായര്‍, ലക്ഷ്മി മേനോന്‍, അഞ്ജലി ശൈശന്‍, ശ്രീദേവീ നമ്പൂതിരി, അപര്‍ണ രാമദാസ്, ഡെയ്‌നു ആന്‍ രാജു എന്നിവര്‍ ചേര്‍ന്നു ഒരുക്കിയ തിരുവാതിരകളിയോടെ പരിപാടികള്‍ ആരംഭിച്ചു.

സിനിമാതാരം ജയരാജ് വാര്യരും, അദ്ദേഹത്തിന്റെ മകളും, ചലച്ചിത്ര പിന്നണിഗായികയുമായ ഇന്ദുലേഖ വാരിയരും ചേര്‍ന്നു ഓണപ്പാട്ടുകളും, നര്‍മ സംഭാഷണങ്ങളും കൂട്ടിയിണക്കി അവതരിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി. പ്രശസ്ത വയലിന്‍ കലാകാരന്‍ ഫായിസ് മുഹമ്മദ് വയലിന്‍ നിശ അവതരിപ്പിച്ചു. ഫ്രാന്‍സിലെ കൊച്ചു മിടുക്കി ദിയ കുറുപ്പ് അവതരിപ്പിച്ച ഓണപ്പാട്ട് ഹൃദ്യമായി.

രണ്ടാം ദിവസം ഫ്രാന്‍സിലെ വിവിധ മലയാളികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. നിഹാരിക ശ്രീകുമാര്‍, മനു വിശാല്‍ എന്നിവരുടെ നൃത്തം, മല്ലിക തലക് അവതരിപിച്ച ഭരതനാട്യം, അരുണിത കെ.സ്, ജിഷ നൗഷാദ്, നമ്രത നായര്‍, സൂരജ് ശ്രീധരന്‍, സൂരജ് കൃഷ്ണ, ആരിഫ് അബൂബക്കര്‍, സാനന്ദ് സജീവ്, കമറുദീന്‍ വടക്കന്‍, മാളവിക മേനോന്‍, ആരതി റോയ്, ആഷ്‌ന റോയ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത വിരുന്ന് തുടങ്ങിയ ഇനങ്ങള്‍ ഓണാഘോഷത്തെ കൂടുതല്‍ ആസ്വാദ്യമാക്കി.

മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീജ സരസ്വതി എഴുതി ചിട്ടപ്പെടുത്തിയ ഓണ കവിത മലയാളം മിഷന്‍ ക്ലാസ്സിലെ കുട്ടികളെല്ലാം കൂടി ചൊല്ലി അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് രസകരമായ അനുഭവ വിരുന്നായിരുന്നു. ഡബ്ല്യൂ. എഫ്. എഫ് ഗ്ലോബല്‍ ടാലന്റ് കോര്‍ഡിനേറ്ററും അവതാരകനും കൂടിയായ രാജ് കലേഷ് മാജിക്കല്‍ ഷോസുമായി എല്ലാവരെയും വിസ്മയിപ്പിച്ചു. ഊര്‍മിള ഭരതന്‍, നീതു തെക്കേക്കര, ശ്രീലക്ഷ്മി എം, തേജസ്വിനി സുശോഭനന്‍, ശില്പ പിള്ളൈ, ഭാഗ്യ നായര്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് ദൃശ്യവിരുന്നായി. പ്രശ്‌സ്ത പിന്നണി ഗായിക സരിത രാജീവും കുടുംബവും അവതരിപ്പിച്ച സംഗീതനിശയോട് കൂടി ഓണപരിപാടികള്‍ സമാപിച്ചു.

കേരള ഗവണ്മെന്റ് മലയാളം മിഷന്‍ രജിസ്ട്രാര്‍ സേതുമാധവന്‍, ഡബ്ല്യൂ. എഫ്. എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍, ഗായകരായ നിരന്ജ സുരേഷ്, സുധീപ് കുമാര്‍, അരവിന്ദ് വേണുഗോപാല്‍, നേഹ നായര്‍, യാക്സണ്‍ ഗാരി പെരേര, സച്ചിന്‍ മന്നത്, സി.എഫ്.സി ഗ്രൂപ്പ് സിഇഒ അബ്ദുല്‍ നാസര്‍, ചിക്‌ഡോര്‍ റെസ്റ്റോറന്റ് ഉടമ റോബിന്‍, ഡബ്ല്യൂ. എഫ്. എഫ് ഫ്രാന്‍സ് വൈസ് പ്രസിഡന്റ് ശിവന്‍ പിള്ളൈ, കോഓര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ നായര്‍, സീനിയര്‍ കമ്മിറ്റി അംഗങ്ങളായ വനജ ജനാര്‍ദനന്‍, ഷാജന്‍ കാളത്, ഫ്രാന്‍സോ ഗസ്റ്റോണ്‍, മലയാളം മിഷന്‍ പ്രസിഡന്റ് പ്രശാന്ത് മോഹനചന്ദ്രന്‍, കെ.ടി.എ പ്രസിഡന്റും ഫ്രാന്‍സ് മലയാളികളുടെ മാവേലിയുമായ ഹെന്റി വിദാല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സിഫ്‌സി ഗ്രൂപ്പ്, ചിക്‌ഡോര്‍, പ്രോഹാന്‍ഡ്‌സ് ടെക്നോളോജിസ്, ഹോംഇന്‍ഡീസ് റെസ്റ്റോറന്റ്, ചിക്കന്‍ ട്രീറ്റ് എന്നിവരായിരുന്നു പരിപാടികളുടെ മുഖ്യ സ്പോണ്‍സേര്‍സ്. ഡബ്ല്യൂ. എഫ്. എഫ് ഫ്രാന്‍സ് പ്രസിഡന്റ് ജിതു ജനാര്‍ദനന്‍, സെക്രെട്ടറി റോയ് ആന്റണി, ട്രഷറര്‍ വികാസ് മാത്യു, ജോയിന്റ് സെക്രെട്ടറി രാംകുമാര്‍ കുമാര്‍ഗീത, മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീജ സരസ്വതി, വിമന്‍സ് കോഓര്‍ഡിനേറ്റര്‍ ജിഷ നൗഷാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്രേആക്ട് മീഡിയ ഗ്രൂപ്പ് അംഗങ്ങളായ ശ്യാംജി ഭായ്, പ്രശാന്ത് പ്രകാശ്, ബെന്നറ്റ് ജോജി, മാഫി എന്നിവര്‍ ടെക്‌നിക്കല്‍ മേഖല കൈകാര്യം ചെയ്തു. ഓണാഘോഷത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും ഡബ്ല്യൂ. എഫ്. എഫ് കമ്മിറ്റി നന്ദി അറിയിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented