മിഡ്‌ലാന്‍ഡ്‌സ് മലയാളിയുടെ 'ഓണം പൊന്നോണം 22' സെപ്റ്റംബര്‍ 3 ന്


.

അയര്‍ലന്‍ഡിലെ മിഡ്ലാന്‍ഡ്സ് പ്രദേശത്തെ മലയാളി കൂട്ടായ്മയായ മിഡ്‌ലാന്‍ഡ്‌സ് മലയാളിയുടെ ഈ വര്‍ഷത്തെ ഓണാഘോഷമായ 'ഓണം പൊന്നോണം 22' വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 3 ന് നടത്തപ്പെടും. രാവിലെ 10 മണിയ്ക്ക് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കുട്ടികളുടെ കലാപരിപാടികള്‍, സപ്ത സ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, വിവിധ മത്സരങ്ങള്‍, ഓണസദ്യ, വടംവലി, ഡബ്ലിന്‍ ശ്യാം ഈസാദും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടികള്‍ക്ക് കൂടുതല്‍ നിറം പകരും. നിരവധി ഭാഗ്യശാലികളെ അന്നേദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.

കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യം ഉള്ളവര്‍ ഓഗസ്റ്റ് 31 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവേശനം സൗജന്യമാണ്.



ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ചന്തു അനുരാഗ് - 085 868 8627
ഷാജി ഭാസ്‌കരന്‍ - 089 465 5181
സതീഷ് കുമാര്‍ - 089 263 9489

Content Highlights: onam ponnonam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented