പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന് 


.

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്പിഎംസി) ഈ വര്‍ഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടും.

ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30 ന് ട്രിനിറ്റി മാര്‍ത്തോമാ ദേവാലയ ഹാളില്‍ വച്ച് (5810, Alemda Genoa road, Houston, TX 77048)ആരംഭിക്കുന്ന പരിപാടികളില്‍ ആദരണീയനായ മിസ്സോറി സിറ്റി മേയറും പ്രവാസി മലയാളികളുടെ അഭിമാനവുമായ റോബിന്‍ ഇലക്കാട്ട് മുഖ്യാതിഥിയായിരിയ്ക്കും.

കേരളത്തിന്റെ തനതു കലാരൂപങ്ങളായ ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത് എന്നിവ അരങ്ങേറും. 26 ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിക്കുന്നത്.

തദവസരത്തില്‍ 25-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികള്‍, ഈ വര്‍ഷം ഗ്രാഡ്യൂവേഷന്‍ പൂര്‍ത്തീകരിച്ച കുട്ടികള്‍, ബസ്റ്റ് പെര്‍ഫോര്‍മര്‍ ഓഫ് ദി ഇയര്‍, ദി മോസ്റ്റ് സീനിയര്‍ സിറ്റിസണ്‍ എന്നിവരെ മൊമെന്റോ നല്‍കി ആദരിക്കുമെന്ന് എഫ്പിഎംസി പ്രസിഡന്റ് ജോമോന്‍ എടയാടി അറിയിച്ചു.

അടുത്തിടെ നടത്തിയ പിക്‌നിക് വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഓണാഘോഷത്തിന്റെ സ്‌പോണ്‍സര്‍മാരായി സഹകരിക്കുന്ന സ്‌ട്രൈഡ് റിയല്‍ എസ്റ്റേറ്റ്, പെയര്‍ലാന്‍ഡ് ഹലാല്‍ മീറ്റ് ആന്‍ഡ് ഗ്രോസറീസ്, ആര്‍വിഎസ് ഇന്‍ഷുറന്‍സ്, ജോബിന്‍ ആന്‍ഡ് പ്രിയന്‍ റിയല്‍ എസ്റ്റേറ്റ് ടീം, അപ്ന ബസാര്‍ മിസ്സോറി സിറ്റി, പ്രോംപ്റ്റ് റിയല്‍റ്റി ആന്‍ഡ് മോര്‍ട്ടഗേജ്‌സ്, ബിഗ് ബോട്ടില്‍ ലിക്കര്‍ സ്റ്റോര്‍, വൈസര്‍ സ്‌കൈ ട്രാവെല്‍സ് ആന്‍ഡ് ടൂര്‍സ് തുടങ്ങിയവരേയും പ്രസിഡന്റ് ജോമോന്‍ എടയാടി, സെക്രട്ടറി സാം തോമസ്, സുനില്‍ കുമാര്‍ കുട്ടന്‍ എന്നിവര്‍ നന്ദി അറിയിച്ചു.

എല്ലാ എഫ്പിഎംസി കുടുംബാംഗങ്ങളെയും എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ ഓണാഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,.

ജോമോന്‍ എടയാടി - 832 633 2377
സാം തോമസ് - 330 554 5307
സുനില്‍കുമാര്‍ കുട്ടന്‍ - 985 640 9673

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: onam celebrations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented