ഓണമാഘോഷിച്ച് നയാഗ്ര മലയാളി സമാജം


.

പൂക്കളവും പൂവിളികളുമായി നയാഗ്രയിലും ഓണാഘോഷം. ഓണപൂക്കളവും, തിരുവാതിരകളിയും, മാവേലി തമ്പുരാനും ചെണ്ട മേളവും തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായി നയാഗ്ര മലയാളി സമാജത്തിന്റെ ഓണാഘോഷം. സെന്റ് കാതറൈന്‍സിലെ ബഥനി ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരത്തോളം പേരാണ് എത്തിച്ചേര്‍ന്നത്.

തിരുവോണ സദ്യക്ക് ശേഷം താലപ്പൊലിയുടേയുടേം ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ പരിപാടി നടക്കുന്ന ഹാളിലേക്ക് സ്വീകരിച്ചു. വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴ് മണി വരെയായിരുന്നു ഓണ സദ്യ. പാട്ടുകളും ഡാന്‍സുകളും ഓണത്തിന്റെ തനത് തിരുവാതിരക്കളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്റെ മറ്റു കൂട്ടി. ഒരു മാസം നീണ്ടു നിന്ന പരിശീലനങ്ങള്‍ക്കൊടുവില്‍ നൂറിലേറെ കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തി. ആറു മണിക്ക് തുടങ്ങിയ കലാപരിപാടികള്‍ രാത്രി പത്തര വരെ നീണ്ടു. നയാഗ്രയിലെ മലയാളികളെ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനൊപ്പം, രണ്ടാം തലമുറ മലയാളികള്‍ക്ക് കേരളത്തിന്റെ സംസ്‌കാരവും രുചി വൈവിധ്യങ്ങളും പകര്‍ന്നു നല്‍കുന്ന വേദി കൂടിയായി നയാഗ്ര മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം.

സിനിമാതാരം മന്യയായിരുന്നു ഓണാഘോഷ ചടങ്ങിലെ മുഖ്യാതിഥി. എംപി ടോണി ബാള്‍ഡിനെലി, റീജിയണല്‍ കൗണ്‍സിലര്‍മാരായ ബോബ് ഗെയ്ല്‍, മൈക്ക് ബ്രിട്ടണ്‍ എന്നിവരും അതിഥികളായെത്തി. നയാഗ്ര മലയാളികള്‍ക്ക് ഒന്നിച്ചു കൂടാനുള്ള ഒരു കമ്മ്യൂണിറ്റി ഹാളിന്റെ ആവശ്യകതയെപ്പറ്റി പ്രസിഡന്റ് ബൈജു പകലോമറ്റം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തി. വൈസ് പ്രസിഡന്റ് ആഷ്ലി ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗം ഡെന്നി കണ്ണൂക്കാടന്‍ ഉപസംഹാര പ്രസംഗം നിര്‍വഹിച്ചു. ടോണി മാത്യു, സജ്‌ന ജോസഫ്, ക്രിസ്ടി ജോസ്, ലീന സിബി, ചിഞ്ചുമോള്‍ പിഎസ്, രാജി മാമ്പറ്റ, ആര്‍ഷ സന്തോഷ്, മനീഷ ജോയ് എന്നിവരായിരുന്നു കലാപരിപാടികളുടെ കോര്‍ഡിനേറ്റേഴ്സ്.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ആഷ്ലി ജോസഫ്, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ പിന്റോ ജോസഫ്, ജോയിന്റ് സെക്രട്ടറി രാജേഷ് പാപ്പച്ചന്‍, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, ഓഡിറ്റര്‍ ലിജേഷ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ ടോണി മാത്യു, കവിത പിന്റോ, നിത്യ ചാക്കോ, മധു സിറിയക്, റോബിന്‍ ചിറയത്ത്, സജ്ന ജോസഫ്, അനൂബ് രാജു, കേലാബ് വര്‍ഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രന്‍ സജികുമാര്‍, ശില്‍പ ജോഗി, ഷോബിന്‍ ബേബി, യൂത്ത് കമ്മിറ്റി അംഗങ്ങളായ ആല്‍വിന്‍ ജയ്മോന്‍, ജെഫിന്‍ ബൈജു, പീറ്റര്‍ തെക്കേത്തല, നേഹ ലോറന്‍സ് എന്നിവരും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സായ ജയ്മോന്‍ മാപ്പിളശ്ശേരില്‍, ജോര്‍ജ് കാപ്പുകാട്ട്, ഡെന്നി കണ്ണൂക്കാടന്‍, ലിനു അലക്‌സ് എന്നിവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, രാജീവ് വാരിയര്‍, വര്‍ഗീസ് ജോസ്, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍, വിന്‍സെന്റ് തെക്കേത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

Content Highlights: onam celebration, Niagra malayali samajam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented