അമേരിക്കയിലെ ഡാലസില്‍  ഓണാഘോഷവും ഓണസദ്യയും നടന്നു


സി.ജി.ചന്ദ്രമോഹന്‍ 

ഓണാഘോഷ പരിപാടിക്ക് ഭദ്രദീപം തെളിയിക്കുന്നു

ഡാലസ് (അമേരിക്ക): നോര്‍ത്ത് ടെക്‌സാസ് എന്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ ഡാലസില്‍ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു.
ഡാലസ് ഫോര്‍ട്ടവര്‍ത്ത് ഹിന്ദു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മലയാളികള്‍ കുടുംബസമേതം പങ്കെടുത്തു.

വര്‍ണശബളമായ പൂക്കളവും മാവേലിയും ചെണ്ടമേളവും ഓണസദ്യയും മറ്റും ഏവര്‍ക്കും തിരുവോണത്തിന്റെ അനുഭൂതി പകര്‍ന്നു. ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മാതൃഭൂമി ലേഖകനുമായ സി.ജി.ചന്ദ്രമോഹന്‍ മുഖ്യാതിഥി ആയിരുന്നു. വിപുലമായ രീതിയില്‍ വളരെ ഐക്യമത്യത്തോടെ ഓണാഘോഷം സംഘടിപ്പിച്ച അമേരിക്കയിലെ, പ്രത്യേകിച്ചും ഡാലസിലെ മലയാളികളെ ചന്ദ്രമോഹന്‍ അഭിനന്ദിച്ചു.

ഓണാഘോഷത്തില്‍ നിന്ന്

ഈശ്വര പ്രാര്‍ഥനയ്ക്കു ശേഷം എന്‍.എസ്.എസ്സ് നടത്തുന്ന ശ്ലോക ക്ലാസ്സിലെ മലയാളി കുട്ടികള്‍ ശ്ലോകങ്ങള്‍ ആലപിച്ചു. എന്‍.എസ്.എസ്സ് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ഒന്നിച്ചു ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് സുരേഷ് അച്യുതന്‍ സ്വാഗതം ആശംസിച്ചു. ലക്ഷ്മി വിനു, ദിവ്യ സനല്‍, ലക്ഷ്മി മനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മലയാളി വിദ്യാര്‍ഥിനികളുടെ നൃത്ത നൃത്യങ്ങള്‍ അരങ്ങേറി. പിന്നീട് വാദ്യ വൃന്ദ ഫ്യൂഷന്‍ മ്യൂസിക്കും നാടോടി നൃത്തങ്ങളും ഗ്രൂപ്പ് ഡാന്‍സുകളും നടന്നു.

ഏറ്റവും വലിയ ആകര്‍ഷണം അനേകം മലയാളി കലാകാരന്മാര്‍ പങ്കെടുത്ത ചെണ്ട മേളത്തോടെയും പൊന്നാലക്കുടകളുടെ അകമ്പടിയോടെയും താലപ്പൊലിയോടെയുമുള്ള മഹാബലിയുടെ ഘോഷയാത്ര ആയിരുന്നു. മറ്റൊരു ആകര്‍ഷണം രമ്യ പ്രമോദിന്റെ നേതൃത്വത്തില്‍ അനേകം മലയാളി വനിതകള്‍ പങ്കെടുത്ത തിരുവാതിരകളി ആയിരുന്നു. സെക്രട്ടറി സനല്‍ നന്ദി പ്രകാശിപ്പിച്ചു. പിന്നീട് ഡാലസിലെ എന്‍.എസ്.എസ്സ് അംഗങ്ങള്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ നേടി.

Content Highlights: onam celebration in dalas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented