ഷെപ്പെര്‍ട്ടന്‍ 'ഷേമ' യുടെ വെര്‍ച്വല്‍ തിരുവോണം


-

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയില്‍ കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ തിരുവോണം. വിക്ടോറിയ സ്റ്റേറ്റില്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഈ അവസരത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത പൊന്നിന്‍ തിരുവോണം ഇവിടുത്തെ മലയാളികള്‍ എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ആഘോഷിക്കുകയാണ്.

എല്ലാ വര്‍ഷവും ഓണം വളരെ ആഘോഷത്തോടും ഉത്സാഹത്തോടും കൂടിയാണ് ഇവിടുത്തെ എല്ലാ മലയാളി കൂട്ടായ്മകളും ആഘോഷിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷത്തെ കൊറോണ വ്യാപനം മൂലം എല്ലാ ആഘോഷങ്ങളും ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വളരെ ലളിതമായി അവരവരുടെ വീടുകളില്‍ ആഘോഷിക്കുന്ന ഒരു ദൃശ്യമാണ് ഈ വര്‍ഷം കാണുവാനായത്.



മെല്‍ബണിലെ ഒരു റീജിയണല്‍ ടൗണ്‍ ആയ ഷേപ്പാര്‍ട്ടനില്‍ ഇവിടുത്തെ മലയാളി അസോസിയേഷന്‍ ആയ ഷേമയുടെ നേതൃത്വത്തില്‍ ലളിതമായ രീതിയില്‍ ഓണം ആഘോഷിച്ചു. സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് ഈ വര്‍ഷം അസോസിയേഷന്‍ വളരെ ക്രിയാത്മകമായി വെര്‍ച്വല്‍ ആഘോഷങ്ങളാണ് നടത്തിയത്. ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടുവാന്‍ ഇവിടുത്തെ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും വേണ്ടി വെര്‍ച്വല്‍ കുക്കിംഗ് കോമ്പറ്റീഷന്‍ നടത്തുകയുണ്ടായി. അതുപോലെതന്നെ മലയാളി കുടുംബങ്ങളെ അണി ചേര്‍ത്തുകൊണ്ട് ഒരു ഹ്രസ്വചിത്രവും അസോസിയേഷന്‍ നിര്‍മ്മിച്ചു. ഇതിലൂടെ പുതിയ തലമുറയ്ക്ക് നാടിന്റെ നന്മയുടെ ആഘോഷമായ ഓണത്തിന്റെ ഓര്‍മ്മകള്‍ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു പരസ്പരം പങ്കു വെക്കുവാന്‍ സാധിച്ചു. സോഷ്യല്‍ മീഡിയയുടെ സഹായത്തോടുകൂടി എല്ലാ മലയാളി കുടുംബങ്ങളും അവരുടെ കുടുംബ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്തുകൊണ്ട് ഓണത്തിന്റെ സ്‌നേഹവും സാഹോദര്യവും കൈമാറി. എങ്കിലും എല്ലാവരും ചേര്‍ന്നുള്ള ഒരു ഓണസദ്യ ഈ വര്‍ഷം സാധിക്കാതെ പോയതിലുള്ള വിഷമം എല്ലാവരുടേയും മനസ്സുകളില്‍ അവശേഷിക്കുന്നു.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented