ഗുഡ്ഗാവ് മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി 


.

ഗുഡ്ഗാവ് മലയാളി അസോസിയേഷന്‍ (ജി എം എ) യുടെ 12-ാമത് ഓണാഘോഷപരിപാടികളും സ്ഥാപകദിനാഘോഷച്ചടങ്ങുകളും ഒക്ടോബര്‍ രണ്ടാം തീയതി ഞായറാഴ്ച സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഓഡിറ്റോറിത്തില്‍ നടന്നു. ഗുഡ്ഗാവ് പോലീസ് കമ്മിഷണര്‍ കലരാമചന്ദ്രന്‍ ഐ.എ.എസ് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ജിഎംഎ പ്രസിഡന്റ് ശശി ധരന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധമേഖലകളില്‍ ഗുഡ്ഗാവ് മലയാളികള്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണെന്നു കമ്മീഷണര്‍ കല രാമചന്ദ്രന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. സെക്രട്ടറി ഷിജു ജോസഫ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മോഹന്‍ കെനായര്‍, ജോളി ദിക്ളോസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എന്‍എസ്എസ് ഗുഡ്ഗാവ് ഏരിയ ചെയര്‍മാന്‍ കെസി ജി കെ പിള്ള, സെക്രട്ടറി ജിനചന്ദ്രന്‍, എസ്എന്‍ഡിപി പ്രസിഡന്റ് പി ശശിധരന്‍, സെക്രട്ടറി ഡി പ്രസാദ് എം ഡി ഡി ബാലഭവന്‍ ചെയര്‍മാന്‍ പി ആര്‍ നാഥ്, ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ കോര്‍ഡിനേറ്റര്‍ കെ ആര്‍ മനോജ്, നാഷണല്‍ സെക്രട്ടറി പത്തിയൂര്‍ രവി, ഗ്രെയ്റ്റര്‍ നോയിഡ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പി ജയരാജ്, സെക്രട്ടറി വിനീത്, ട്രഷറര്‍ മനോജ് കുമാര്‍ അയ്മ ഉത്തര്‍പ്രദേശ് യൂണിറ്റ് സെക്രട്ടറി മനോജ് നായര്‍, ഭിവാഡി കേരളസമാജം ഭാരവാഹികള്‍, ജി എം എ ചെയര്‍മാന്‍ എന്‍ജെ രാജന്‍, സ്ഥാപകപ്രസിഡന്റ് പി എസ് നായര്‍, മറ്റ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പത്തിലും പന്ത്രണ്ടിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരവിതരണം നടത്തി. കൊറോണക്കാലത്ത് മലയാളികള്‍ക്ക് താങ്ങായ ആതുരശുശ്രൂഷകരെ ചടങ്ങില്‍ ആദരിച്ചു. വിവിധനൃത്ത്യനൃത്തങ്ങള്‍, തിരുവാതിര, വടംവലി എന്നിവ അരങ്ങേറി.



Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented