കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം സംഘടിപ്പിച്ചു


.

ന്യൂജേഴ്സി: കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം ബര്‍ഗന്‍ഫില്‍ഡിലുള്ള വിഎഫ്ഡബ്ല്യു ഹാളില്‍ വെച്ച് ആഘോഷിച്ചു. മുഖ്യ അതിഥിയായി ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പങ്കെടുത്തു. പരമ്പരാഗതരീതിയിലുള്ള ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്ന് ഇക്കൊല്ലവും സംഘടിപ്പിച്ചു കൊണ്ട് ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു കേരള കള്‍ച്ചറല്‍.

വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം നടന്ന പ്രോസഷനില്‍ ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേറ്റു.



പൊതു സമ്മേളനത്തില്‍ മനുഷ്യ സാഹോദര്യത്തിന്റെയും ഉജ്വല വക്താവായ ഡോ.ബാബു സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യ സാഹോദര്യം ഉദ്ഘോഷിക്കുന്ന മഹനീയമായ ആഘോഷമാണ് ഓണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

അസോസിയേഷന്‍ സെക്രട്ടറി സോജന്‍ ജോസ്ഫിന്റെ ആമുഖ പ്രസംഗത്തോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റ് ഫ്രാന്‍സിസ് കാരേക്കാട് സ്വാഗത പ്രസംഗം നടത്തി.

മീറ്റിംഗില്‍ ബര്‍ഗന്‍ഫീല്‍ഡ് മേയര്‍ അറിവിന്‍ അമറ്റോറിയോ, കൗണ്‍സില്‍മാന്‍ മാര്‍ക് പാസ്‌ക്കല്‍, ഫൊക്കാന സെക്രട്ടറി കലാ ഷാഹി, ഫൊക്കാന ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പന്‍, അഡി.അസോ.ട്രഷര്‍ ജോര്‍ജ് പണിക്കര്‍, ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, സജിമോന്‍ ആന്റണി, തോമസ് തോമസ്, കോശി കുരുവിള, ദേവസി പാലാട്ടി, അസോസിയേഷന്‍ ട്രഷര്‍ നൈനാന്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേരുകയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തു.

Content Highlights: ONAM CELEBRATION


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented