മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസി ഓണം ആഘോഷിച്ചു


.

ഫ്ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസ്സി (മാറ്റ്) 2022 സെപ്റ്റംബര്‍ 24ന് ഫോര്‍ട്ട് ബ്രേഡന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് ഓണാഘോഷ പരിപാടികള്‍ നടത്തി. ഋത്മിക രേഷ്മിത്തിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു. അസോസിയേഷന്‍ എക്സിക്യൂട്ടീവ് മെറില്‍ ജോണ്‍ ചാക്കോള സ്വാഗത പ്രസംഗം നടത്തുകയും ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിക്കുകയും ചെയ്തു.



മുതിര്‍ന്ന രക്ഷിതാക്കള്‍ നിലവിളക്കില്‍ ദീപം തെളിച്ച് വര്‍ണശബളമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അതി മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. തൂശനിലയിലെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടംവലി മത്സരങ്ങള്‍ ഉണ്ടായിരുന്നു. ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗസുധ പരിപാടിക്ക് മാറ്റുകൂട്ടി. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ ട്രഷറര്‍ ഷിജു കുഞ്ഞ് നന്ദി രേഖപ്പെടുത്തി.

അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍, വൈസ് പ്രസിഡന്റ് ചിത്ര ഗിരി, എക്സിക്യൂട്ടീവ് അംഗം മെറില്‍ ജോണ്‍ ചാക്കോള, ട്രഷറര്‍ ഷിജു കുഞ്ഞ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented