മാഗ്‌ന ഓണാഘോഷവും കുടുംബ സംഗമവും നടത്തി


.

ഗ്രെയ്റ്റര്‍ നോയിഡയില്‍ പുതുതായി ആരംഭിച്ച മലയാളികളുടെ കൂട്ടായ്മയായ മാഗ്‌നയുടെ ഓണാഘോഷവും കുടുംബ സംഗമവും ഗ്രെയ്റ്റര്‍ നോയിഡ വെസ്റ്റിലെ പഞ്ചശീല്‍ ഗ്രീന്‍സ് 1 ല്‍ നടന്നു. സംഘടനാ പ്രസിഡന്റ് ജയരാജ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുപരിപാടി സിബിഐ എസ്പി കിരണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ തലമുറ മലയാളികളുടെ തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറക്കാതെ വരും തലമുറകളിലേക്ക് കൈമാറാന്‍ ഉള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

മാഗ്‌ന ഉപദേശകന്‍ കെ.ജി നരേന്ദ്രനാഥ്, സ്മിത സെഹ്കള്‍, മാഗ്‌ന ചെയര്മാന്‍ വി.രാമചന്ദ്രന്‍, പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, സ്വാമി സായൂജ്യനാഥ്, ഡിഎംസി ചെയര്‍പേഴ്‌സണ്‍ അഡ്വ.ദീപ ജോസഫ്, മാഗ്‌ന സെക്രട്ടറി വിനീത്, മാഗ്‌ന വൈസ് പ്രസിഡന്റ് സദാശിവന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്ന്നു സംസാരിച്ചു.

പത്ത് - പന്ത്രണ്ടു ക്ലാസ്സുകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളായ തന്മയ എം, സ്റ്റെഫി സുനില്‍, സ്‌നേഹ നായര്‍, സഞ്ജന വി.എന്‍, എന്നിവര്‍ക്ക് എഡ്യൂക്കേഷണല്‍ എക്‌സലന്‍സി അവാര്‍ഡും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാഗ്‌നയുടെ ആദരം ജയരാജ് നായര്‍ക്ക് സമ്മാനിച്ചു. കമ്മിറ്റി കണ്‍വീനര്‍മാരായ വി രാമചന്ദ്രന്‍, എന്‍ ജി പ്രതാപന്‍, പത്തിയൂര്‍ രവി, സദാശിവന്‍ നായര്‍, അരുണ്‍ സി ആര്‍ എന്നിവരെ അവരുടെ പ്രവര്‍ത്തനങ്ങളെ മാനിച്ചു ആദരിച്ചു.

മാളവിക മോഹന്‍, നിമേഷ് നായര്‍, ശന്തനു കെ, വൈഷ്ണവി അജയ്, വിമല്‍ വിജയന്‍, സജി സുകുമാരന്‍, അദിതി എ കൃഷ്ണന്‍ & അദ്വൈത, അനന്യ, മഞ്ജുഷ & രാജ, യുഗ് നമ്പ്യാര്‍ എന്നിവര്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും, ഹേമ ശാന്തനുവിന്റെ നേതൃത്വത്തില്‍ ഗിരിജ സദാശിവന്‍, രാജി അശോക്, അഖില അജയ്, അനഘ വിപിന്‍, ദര്‍ശന അരുണ്‍, നീതു വിനീത്, രമ്യ അജിത് എന്നിവര്‍ അവതരിപ്പിച്ച തിരുവാതിരയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യവും നടന്നു.

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented