ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു


.

ഹൂസ്റ്റണ്‍: മലയാളികളുടെ ഗൃഹാതുരത്വം ഒരിക്കല്‍ കൂടി വിളിച്ചുണര്‍ത്തി ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മിസ്സോറി സിറ്റിയി ലെ ഡെസ്റ്റിനി സെന്ററില്‍ വച്ച് ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു.

സെപ്റ്റംബര്‍ 3 നു ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച ആഘോഷ പരിപാടികള്‍ ഉച്ചതിരിഞ്ഞു 3 മണി വരെ നീണ്ടുനിന്നു. പ്രസിഡന്റ് ഹരിഹരന്‍ നായര്‍ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് നിഷ നായര്‍, മറ്റു ബോര്‍ഡ് മെംബര്‍മാരായ സുനില്‍ നായര്‍, ഇന്ദ്രജിത് നായര്‍, ശ്രീകല അജിത്, സുനിത ഹരി എന്നിവരും പങ്കെടുത്തു.

നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ കൊട്ടും കുരവകളുടെയും ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചിരുത്തി. തുടര്‍ന്ന് മാവേലിയുടെ സാന്നിധ്യത്തില്‍ നടന്ന തിരുവാതിരകളിയും മറ്റു കലാപരിപാടികളും അരങ്ങേറി.

നര്‍ത്തകി കലാശ്രീ ഡോ.സുനന്ദ നായരുടെ ശിക്ഷണത്തില്‍ കുട്ടികളുടെ വിവിധ നൃത്തനൃത്യങ്ങളും മനോജ് & രശ്മി നായര്‍ ദമ്പതികളുടെ നേതൃത്വത്തില്‍ നടന്ന മലയാളത്തനിമയാര്‍ന്ന വേഷങ്ങളോടെ അണിനിരന്ന ഫാഷന്‍ ഷോയും ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി.

സമുദായ അംഗങ്ങളുടെ കുട്ടികളില്‍ പഠന മികവ് പുലര്‍ത്തിയവരെ അനുമോദിക്കുകയും അവര്‍ക്ക് പ്രത്യേക ഫലകങ്ങള്‍ സമ്മാനിയ്ക്കുകയും ചെയ്തു. പ്രസ്തുത ആഘോഷപരിപാടികളില്‍ പങ്കെടുത്തവര്‍ തന്നെ തയ്യാറാക്കിയ 18 ല്‍ പരം രുചിയേറിയ വിഭവങ്ങള്‍ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

ഓണാഘോഷപരിപാടികളുടെ സമാപനം കുറിച്ചു കൊണ്ട് ജനറല്‍ സെക്രട്ടറി വിനോദ് നായര്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും പരിപാടികളുടെ വിജയം ഓരോ സമുദായ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും തുടര്‍ന്നുള്ള സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented