കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഓണാഘോഷം സംഘടിപ്പിച്ചു


.

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച ഓണാഘോഷം കോപ്പലിലെ സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. കേരള അസോസിയേഷന്റെ ഓണാഘോഷത്തില്‍ ഡാലസിലെങ്ങുമുള്ള മലയാളികള്‍ കുടുംബസമേതം പങ്കെടുത്തു. രമണി കുമാര്‍, സോഷ്യല്‍ ഡയറക്ടര്‍ ലേഖ നായര്‍, എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ജൂലിയറ്റ് മുളങ്ങന്‍, യൂത്ത് ഡയറക്ടര്‍ ആഷിത സജി എന്നിവര്‍ തിരി തെളിയിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. അസോസിയേഷന്‍ മലയാളം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനങ്ങള്‍ പാടി.

കോപ്പല്‍ സിറ്റി പ്രൊ റ്റെം മേയര്‍ ബിജു മാത്യു ഓണസന്ദേശം നല്‍കി. കോശി വൈദ്യരുടെ നേതൃത്വത്തിലുള്ള സംഗീതോപകരണങ്ങളുടെ തത്സമയ അകമ്പടിയോടെ ഓണപ്പാട്ടും, ലിപ്‌സ വിജയ് കേരളനടനവും, ജിജി സ്‌കറിയയുടെ നേതൃത്വത്തില്‍ ഓട്ടന്‍ തുള്ളലും, കെഎഡി എക്‌സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വത്തില്‍ വഞ്ചിപ്പാട്ടും വള്ളംകളിയും സംഗീത സദ്യയും ചെണ്ടമേളവും, പുലികളിയും, മാവേലി (ബെന്നി മറ്റക്കര), വാമനന്‍ (അല്‍സ്റ്റാര്‍ മാമ്പിള്ളി) എഴുന്നള്ളത്തും അടക്കം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ വൈവിധ്യമാര്‍ന്നതും വര്‍ണ്ണാഭമാര്‍ന്നതുമായ ഓണപ്പരിപാടികളായി നടത്തി.

ഒപ്പം നടന്ന രുചികരമായ ഓണസദ്യയും ആസ്വാദ്യകരമായി. ചടങ്ങില്‍ ആയിരത്തിനടുത്തു സദസ്യര്‍ പങ്കെടുത്തു. ഈ അവസരത്തില്‍ ഇന്ത്യാ കള്‍ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിന്റെ എഡ്യുക്കേഷന്‍ അവാര്‍ഡ് മലയാളിസമൂഹത്തിലെ ഏറ്റവും മിടുക്കരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശംസാപത്രങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കപ്പെട്ടു.

പ്രത്യേകപരിപാടികളില്‍ ഇത്തവണ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തില്‍ വിജയികളായ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് പരിതോഷികമായി ക്യാഷ് അവാര്‍ഡ് നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ സ്വാഗതവും സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി നന്ദിയും പറഞ്ഞു. പരിപാടിയുടെ അവതാരകരായി മന്‍ജിത് കൈനിക്കരയും, ജൂലിയറ്റ് മുളങ്ങനും സാങ്കേതിക സഹായം സുരേഷ് അച്യുതന്‍, നെബു കുര്യാക്കോസും പടമെടുക്കല്‍ ബോബി റെറ്റിനയും നിര്‍വഹിച്ചു. ഡോ.അജയ് ആര്യങ്ങാട്ടും, ഹിമ രവീന്ദ്രനും മറ്റു രണ്ടു അംഗങ്ങളും അത്തപ്പൂക്കളം ജഡ്ജ്മാരായി.

കേരളത്തെയും ഓണത്തെയും കുറിച്ചു അംഗങ്ങള്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിരുന്നത് വേറിട്ടുനിന്നു. തനതു കേരളരീതിയിലുള്ള ചുമര്‍ച്ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. മഹാബലിക്കൊപ്പം സെല്‍ഫിയെടുക്കുവാന്‍ മനോഹരമായൊരുക്കിയ അസോസിയേഷന്റെ ഫോട്ടോ ബൂത്തില്‍ എല്ലാവര്‍ക്കും അവസരം ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു. അബാകസ് ട്രാവല്‍സ്, ക്യാപിറ്റല്‍ വെഞ്ചേഴ്‌സ്, മേഡ് ഫാര്‍മസി, സ്പെക്ട്രം ഫിനാന്‍സ് എന്നിവര്‍ ഈ പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായി പ്രവര്‍ത്തിച്ചു.

വാര്‍ത്തയും ഫോട്ടോയും : അനശ്വരം മാമ്പിള്ളി

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented