ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ഓണമാഘോഷിച്ചു


3 min read
Read later
Print
Share

.

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാന കേന്രമായ 'കേരള ഹൗസ് വേദിയില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.

സെപ്റ്റംബര്‍ 4 ന് ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്കാരംഭിച്ച ആഘോഷ പരിപാടികള്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകള്‍ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകള്‍ പാടി 'റാന്നി ചുണ്ടനും', അസ്സോസിയേഷന്‍ അംഗങ്ങളായ 11 ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ എത്തിയ 'മാവേലി തമ്പുരാനും' ഈ വര്‍ഷത്തെ ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ (HRA)ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

പ്രസിഡന്റ് ബാബു കൂടത്തിനാലില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയില്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ഓണസന്ദേശം നല്‍കി. റാന്നി സ്വദേശികളായ ഫാ.പ്രസാദ് കോവൂര്‍ കൊറെപ്പിസ്‌കോപ്പ, ഫാ.എബ്രഹാം സഖറിയാ (ജെക്കു അച്ചന്‍ - ഉപരക്ഷാധികാരി) സാം.കെ.ഈശോ (വികാരി, ട്രിനിറ്റി മാര്‍ത്തോമാ ഇടവക) റവ.വര്‍ഗീസ് തോമസ് (സന്തോഷ് അച്ചന്‍ - വികാരി, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച്), റാന്നിയിലെ വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്തിട്ടുള്ള റവ.റോഷന്‍ വി.മാത്യൂസ് (ട്രിനിറ്റി മാര്‍ത്തോമാ ഇടവക അസി.വികാരി) ഉപരക്ഷാധികാരിമാരായ ജോയ് മണ്ണില്‍, ജീമോന്‍ റാന്നി എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു ആഘോഷരാവിനെ മികവുറ്റതാക്കി.

സ്‌പോണ്‍സര്‍മാരായ മാത്യൂസ് ചാണ്ടപിള്ള (ടിഡബ്ലിയുഎഫ്ജി), ജോബിന്‍ (ജോബിന്‍ പ്രിയന്‍ റിയല്‍ എസ്റ്റേറ്റ് ടീം) സന്ദീപ് തേവര്‍വേലില്‍ (പെറി ഹോംസ് സെയില്‍സ് കണ്‍സല്‍ട്ടന്റ്) രെഞ്ചു രാജ് (മോര്‍ട്ട് ഗേജ് ബ്രോക്കര്‍) എന്നിവരെ റോസാപുഷ്പങ്ങള്‍ നല്‍കി ആദരിച്ചു. റജി.വി.കുര്യന്‍ (ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് വാല്‍വ്), ബിജു തച്ചനാലില്‍ (കെല്‍വിന്‍ അതിര്‍കണ്ടീഷനിംഗ് ആന്‍ഡ് ഹീറ്റിംഗ്) സുനില്‍ (ഈഡന്‍ ഫ്രെയിംസ് ഫോട്ടോഗ്രാഫി) സുരേഷ് രാമകൃഷ്ണന്‍ (മിസ്സോറി സിറ്റി അപ്നാ ബസാര്‍) എന്നിവരും സ്‌പോണ്‍സര്‍മാരായി ആഘോഷത്തെ സഹായിച്ചു.

തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ബിനു സക്കറിയയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ 'മാവേലി തമ്പുരാനെ' വരവേറ്റു. ഹൂസ്റ്റണില്‍, പകരം വയ്ക്കാനില്ലാത്ത, വര്‍ഷങ്ങളായി 'സൂപ്പര്‍ മാവേലി'യായി മികച്ച പ്രകടനം നടത്തുന്ന റെനി കവലയില്‍ 'മാവേലി തമ്പുരാനെ' ഉജ്ജ്വലമാക്കി.

ബിനുവിനോടൊപ്പം ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ അംഗങ്ങളും കലാകാരന്മാരുമായ സജി ഇലഞ്ഞിക്കല്‍, ഷിജു പേരങ്ങാട്ട്, ജൈജു കുരുവിള, ജോ ജേക്കബ്, ആകാഷ് രാജു, ഫ്രഡി ജോസഫ്, ജേക്കബ് കുരുവിള, ആന്‍ഡ്രൂസ് ജേക്കബ്, ജോമോന്‍ ജേക്കബ്, ഐറിന്‍ ജോമോന്‍ തുടങ്ങിയവര്‍ ചെണ്ടമേളത്തിന്ന് താളക്കൊഴുപ്പ് നല്‍കി.

തുടര്‍ന്ന് സജി ഇലഞ്ഞിക്കലിന്റെ നേതൃത്വത്തില്‍ താളലയ മേളങ്ങളോടെ നടത്തിയ വള്ളം കളി ആഘോഷത്തെ മികച്ചതാക്കി. മെവിന്‍ പാണ്ടിയത്ത്, ജോമോന്‍ ജേക്കബ്, ജിന്‍സ് മാത്യു, ബാബു കൂടത്തിനാലില്‍, ബിജു സഖറിയാ, ബിനു സഖറിയാ, റോയ് തീയാടിക്കല്‍, ജീമോന്‍ റാന്നി എന്നിവരായിരുന്നു മറ്റു തുഴക്കാര്‍.

റാന്നിയിലെ എല്ലാ കരക്കാരുടെയും പേരുകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച വഞ്ചിപ്പാട്ട് രചിച്ചത് എച്ച്ആര്‍എയുടെ ഉറ്റ സുഹൃത്തും റാന്നി ഗുഡ് സമരിറ്റന്‍ സൊസൈറ്റി ചെയര്‍മാന്‍ ഫാ.ബെന്‍സി മാത്യു കിഴക്കേതിലും ഈണം നല്‍കിയത് പ്രശസ്ത വഞ്ചിപ്പാട്ട് ഇന്‍സ്സ്ട്രക്ടര്‍ ഓമനക്കുട്ടന്‍ അയിരൂരുമാണ്.

റോഷനച്ചന്‍ ആലപിച്ച ശ്രുതിമധുരമായ ഗാനത്തോടൊപ്പം അസ്സോസിയേഷന്‍ അംഗങ്ങളും ഹൂസ്റ്റണിലെ മികച്ച ഗായകരുമായ മീരാ സഖറിയാ, റോണി ബി.തോപ്പില്‍, അനില്‍ ജനാര്‍ദ്ദനന്‍, മെവിന്‍ പാണ്ടിയത്ത്, ഷിജു വര്‍ഗീസ്, ജോണ്‍ തോമസ് (രാജന്‍), റോയ് തീയാടിക്കല്‍ തുടങ്ങിവരുടെ ഹിന്ദി മലയാളം പാട്ടുകളും കാണികളുടെ നിറഞ്ഞ കൈയടി നേടി. ബാബു കൂടത്തിനാലില്‍, ജോമോന്‍ ജേക്കബ് എന്നിവരതരിപ്പിച്ച കോമഡി സ്‌കിറ്റും സദസ്സില്‍ ചിരി പടര്‍ത്തി.

ഈ വര്‍ഷത്തെ 'റാന്നി മങ്കയായി' ലിനി റോഷി മാലത്തും 'റാന്നി മന്നനായി' ഈശോ (സണ്ണി) തേവര്‍വേലും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് മേയര്‍ റോബിന്‍ ഇലക്കാട്ടും കൗണ്‍സില്‍മാന്‍ കെന്‍ മാത്യുവും ട്രോഫികള്‍ സമ്മാനിച്ചു. റോയ് തീയാടിക്കല്‍ ഈ പരിപാടിയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ അത്തപ്പൂക്കളം അതിമനോഹരമായിരുന്നു. രജിട്രേഷന് ഷീലാ ചാണ്ടപ്പിള്ള, ജോളി തോമസ്, മിന്നി ജോസഫ്, നിസ്സി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൗണ്ട്‌സ് സിസ്റ്റം ബിജു സക്കറിയ കളരിയ്ക്കമുറിയിലും ഡിലന്‍ സക്കറിയയും കൈകാര്യം ചെയ്തപ്പോള്‍ ഡാലസില്‍ നിന്നും ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബിജു പുളിയിലേത്തിന്റെ ഫോട്ടോഗ്രാഫിയില്‍ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങള്‍ ഒപ്പിയെടുത്തു.

വിഭവസമൃദ്ധമായ 22 ഇനങ്ങളടങ്ങിയ ഓണസദ്യ വിളമ്പലിനു ജോണ്‍.സി ശാമുവേല്‍ (കുഞ്ഞു), ജോയ് മണ്ണില്‍, വിനോദ് ചെറിയാന്‍, ജൈജു, ഫിലിപ്പ് സക്കറിയ (സതീഷ്), അനീഷ് ജോര്‍ജ്, മാത്യൂസ് ചാണ്ടപിള്ള, എബ്രഹാം ജോസഫ് (ജോസ്),ജോസ് മാത്യു,ഷിജു തച്ചനാലില്‍, അനില സന്ദീപ്, റീന സജി, ആഷാ റോയ്,ഷീല, ജോളി, സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ബാബു കൂടത്തിനാലില്‍, ഉപരക്ഷാധികാരിമാരായ ജെക്കു അച്ചന്‍, ജോയ് മണ്ണില്‍, ജീമോന്‍ റാന്നി, വൈസ് പ്രസിഡന്റുമാരായ മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, റോയ് തീയാടിക്കല്‍, ജനറല്‍ സെക്രട്ടറി ബിനു സഖറിയ, സെക്രട്ടറിമാരായ വിനോദ് ചെറിയാന്‍, ഷീജാ ജോസ്, ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഓണാഘോഷത്തിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു.

പ്രോഗ്രാം കോര്‍ഡിനേറ്ററായ ബിനു സഖറിയാ കളരിക്കമുറിയില്‍ എംസി യായി പ്രവര്‍ത്തിച്ച് പരിപാടികള്‍ ഏകോപിപ്പിച്ചു. ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ നന്ദി പ്രകാശിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: onam celebration

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kurbana

1 min

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോള്‍ഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന

Oct 6, 2022


onam celebration

1 min

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം സംഘടിപ്പിച്ചു

Aug 29, 2022


onam celebrations

1 min

പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന് 

Aug 16, 2022


Most Commented