കേരളാ സീനിയേഴ്‌സ് ഓഫ് ഹൂസ്റ്റണ്‍ ഓണാഘോഷം സംഘടിപ്പിച്ചു


.

ഹൂസ്റ്റണ്‍: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേര്‍സ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. സെപ്റ്റംബര്‍ 3 ന് മിസ്സോറി സിറ്റി അപ്ന ബസാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട ആഘോഷത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.

പ്രൗഢഗംഭീരമായിരുന്ന ചടങ്ങില്‍ ആദരണീയനായ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, ആദരണീയനായ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫുഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഹൂസ്റ്റണ്‍ മലയാളം സൊസൈറ്റി അംഗവും സാഹിത്യകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എ.സി. ജോര്‍ജ്, ടി.എന്‍.ശാമുവേല്‍, നൈനാന്‍ മാത്തുള്ള, കെഎച്ച്എന്‍എ ദേശീയ പ്രസിഡന്റ് ജി.കെ.പിള്ള, ഡാലസില്‍ നിന്നും അതിഥിയായി കടന്നു വന്ന ഡോ.ശ്രീകുമാര്‍, ഫോര്‍ട്ട് ബെന്റ് കൗണ്ടിയില്‍ കോര്‍ട്ട് ഹൗസ് ജഡ്ജ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സുരേന്ദ്രന്‍.കെ.പട്ടേല്‍, മറിയാമ്മ ഉമ്മന്‍, പൊന്നു പിള്ള തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ചു.

മാര്‍ത്താ ചാക്കോയും പൊന്നു പിള്ളയും ചേര്‍ന്ന് ഈശ്വരപ്രാര്‍ത്ഥന ആലപിച്ചു. ജഡ്ജ് കെ.പി. ജോര്‍ജ്, മേയര്‍ റോബിന്‍ ഇലക്കാട്ട്, സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു എന്നിവര്‍ അവരവരുടെ കൗണ്ടി, സിറ്റികളില്‍ ചെയ്യുന്ന ജനോപകരപ്രദമായ വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റി സംക്ഷിപ്ത വിവരണം നല്‍കി ഓണാശംസകള്‍ അറിയിച്ചു.

പൊന്നുപിള്ള കേരള സീനിയര്‍സ് ഓഫ് ഹൂസ്റ്റന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെയും ഭാവി പ്രവര്‍ത്തനങ്ങളെയും പറ്റി വിവരിച്ചു. 20 വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരളാ സീനിയര്‍സ് ഓഫ് ഹൂസ്റ്റണ്‍. കേരളത്തിലും ഹൂസ്റ്റണിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് ഹൂസ്റ്റണിലെ കലാ സാംസ്‌കാരിക വേദികളില്‍ എപ്പോഴും നിറ സാന്നിധ്യമായിരിയ്ക്കുന്ന പൊന്നു പിള്ളയാണ്.

എ.സി.ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ജി.കെ.പിള്ള എന്നിവര്‍ സംഘടനയ്ക്ക് ആശംസകളും ഓണാശംസകളും നേര്‍ന്നു. ഡോ.മനു ചാക്കോ മാവേലി മന്നന്റെ വരവിനെക്കുറിച്ച് ആലപിച്ച ഓണപ്പാട്ടും ടി.എന്‍ ശാമുവേല്‍ ആലപിച്ച ഓണ കവിതയും ആഘോഷത്തിന് മികവേകി. ഫാന്‍സിമോളും സുകുമാരന്‍ നായരും
നേതൃത്വം നല്‍കിയ വള്ളപ്പാട്ട് എല്ലാവരും ചേര്‍ന്ന് ഏറ്റുപാടി.

ജോര്‍ജ് തോമസ്, ഏബ്രഹാം തോമസ് (അച്ചന്‍കുഞ്ഞ്), വാവച്ചന്‍ മത്തായി, ഗിരിജ, മനോജ് തുടങ്ങിയവര്‍ രുചിയും സ്വാദും നിറഞ്ഞ ഓണസദ്യയുടെ വിളമ്പലിന് നേതൃത്വം നല്‍കി. എല്ലാവരും ചേര്‍ന്ന് ഒരു കുടുംബമായി ആസ്വദിച്ച ഈ ഓണാഘോഷം എന്നും ഓര്‍മ്മകളില്‍ ഉണ്ടായിരിക്കുമെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. 100 ല്‍ പരം ആളുകള്‍ പങ്കെടുത്ത ഓണാഘോഷം വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented