ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം


.

ആല്‍ബനി (ന്യൂയോര്‍ക്ക്): ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്റെ (സിഡിഎംഎ) ഓണാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികളെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്‌സും അറിയിച്ചു.

സെപ്തംബര്‍ 11 ഞായറാഴ്ച കോളനി കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. 'പൊന്നോണം 2022' എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. ഓണസദ്യയ്ക്കു പുറമെ തിരുവാതിര, പൂക്കളം, വടംവലി തുടങ്ങി വിവിധ കലാ-കായിക പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടുമെന്ന് ഇരുവരും അറിയിച്ചു.

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും, ആല്‍ബനി സന്ദര്‍ശിക്കുന്ന അതിഥികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു.

കോവിഡ്19 വ്യാപനത്തെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു.

ഓണ്‍ലൈന്‍ വഴി പുതിയ അംഗത്വമെടുക്കല്‍, അംഗത്വം പുതുക്കല്‍, അസ്സോസിയേഷന്റെ വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍, അവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍, ചാരിറ്റി വിഭാഗമായ 'ജീവന്‍ ഫണ്ട്' വിവരങ്ങള്‍ മുതലായവ ഏറെ ജനസമ്മതി നേടുന്നുണ്ടെന്ന് സുനില്‍ സക്കറിയ പറഞ്ഞു.

ആഘോഷത്തില്‍ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അസ്സോസിയേഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും പ്രസിഡന്റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുനില്‍ സക്കറിയ 518 894 1564
അനൂപ് അലക്‌സ് 224 616 0411

വാര്‍ത്തയും ഫോട്ടോയും : മൊയ്തീന്‍ പുത്തന്‍ചിറ

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented