കാന്‍ജ് മെഗാ ഓണാഘോഷം സെപ്റ്റംബര്‍ 17 ന്


.

ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണം 2022 സെപ്റ്റംബര്‍ 17 ന് അതിവിപുലമായി ആഘോഷിക്കുന്നു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി നിര്‍ദേശിക്കപ്പെട്ട കോര്‍ഡിനേറ്റേഴ്‌സ് ടീമിലേക്ക് നിരവധി പുതുമുഖങ്ങള്‍, പീറ്റര്‍ ജോര്‍ജ്, ജോര്‍ജി സാമുവല്‍ എന്നിവരെ കൂടാതെ രാജീവ് രാജഗോപാല്‍, ജിജേഷ് തോട്ടത്തില്‍, സുനില്‍ പോള്‍, മീരാ ശ്യാം, സുബിന്‍ രാജു, സുരജിത് കിഴക്കയില്‍, ടോം വര്‍ഗീസ്, മാത്യു അലക്‌സ്, സുജിത് കാരക്കാടന്‍, രാജീവ് മോഹന്‍, സിജോ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് ഓണാഘോഷങ്ങളുടെ ഭാഗമായി രൂപീകരിക്കുന്ന വിവിധ കമ്മിറ്റികളുടെ നേതൃത്വനിരയിലേക്ക് എത്തുന്നത്.

മാലിനി നായര്‍, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വര്‍ഗീസ് എന്നിവരടങ്ങുന്ന കണ്‍വീനേഴ്സ് കമ്മിറ്റിയും പുതിയ കോര്‍ഡിനേറ്റേഴ്സ് കമ്മിറ്റിയുമായിരിക്കും അതിവിപുലമായ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ കാന്‍ജ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ സഹായിക്കുന്നത്.



മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് കാന്‍ജ് മെഗാ ഓണം പവേര്‍ഡ് ബൈ ഡെയ്ലി ഡിലൈറ്റ് മെഗാ ഓണം ആഘോഷങ്ങളുടെ പുതിയ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസിംഗ് കിക്ക് ഓഫ് ഇവന്റ് വെള്ളിയാഴ്ച നടത്തപ്പെട്ടു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, ഡെയ്ലി ഡിലൈറ്റ് ഫുഡ് പ്രോഡക്ടസ് എന്നീ പ്രമുഖ ബ്രാന്‍ഡുകളാണ് കാന്‍ജിന്റെ ഓണാഘോഷങ്ങളുടെ മുഖ്യ പ്രായോജകര്‍, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാകുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് യുഎസ്എയുടെ ഓപ്പറേഷന്‍സ് മേധാവി ജോസഫ് ഈപ്പന്‍ അറിയിച്ചു.

എല്ലാ വര്‍ഷത്തെയും പോലെ തന്നെ ഇത്തവണയും ഡെയ്ലി ഡിലൈറ്റ് ഫുഡ് പ്രോഡക്ടസ് കാന്‍ജ് ഓണാഘോഷങ്ങളുടെ മുഖ്യപ്രായോജകരായി എത്തുകയാണെന്ന് പാറയില്‍ എക്സ്സ്പോര്‍ട് അറിയിച്ചു.

ഈസ്റ്റ് ബ്രോണ്‍സ്വിക് പെര്‍ഫോമന്‍സ് ആര്‍ട്‌സ് സെന്ററില്‍ സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് 12 മണിയ്ക്കു വാഴയിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകുന്നേരം വരെ നീണ്ടു നില്‍ക്കും, പഞ്ചാരിമേളത്തോടു കൂടി ആരംഭിക്കുന്ന, മാലിനി നായരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന മെഗാ തിരുവാതിരയില്‍ ന്യൂ ജേഴ്‌സിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം യുവതികള്‍ പങ്കെടുക്കും, ശേഷം നടക്കുന്ന ഘോഷയാത്രയില്‍ മാവേലിമന്നനെയും വരവേറ്റുകൊണ്ട് നൂറു കണക്കിനാളുകള്‍ ആര്‍പ്പുവിളികളും ചെണ്ടമേളവുമായി പങ്കെടുക്കും, പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന കലാപ്രകടനങ്ങളില്‍ ന്യൂ ജേഴ്‌സിയിലെ അനേകം പ്രതിഭകള്‍ പങ്കെടുക്കും ശേഷം ഹെഡ്ജ് ന്യൂയോര്‍ക്ക് ഷോ 22 രാജേഷ് ചേര്‍ത്തല, മിഥുന്‍ ജയരാജ് എന്നീ കലാപ്രതിഭകളുടെ ബാന്‍ഡ് അനേകം വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടി അവതരിപ്പിക്കുന്ന ഗാനമേളയില്‍ അതിഥികളായി മലയാള സിനിമാ താരവും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍, പ്രമുഖ അഭിനേത്രി കൃഷ്ണ പ്രഭ എന്നിവരും അരങ്ങിലെത്തും.

മിക്കവാറും അടുത്ത ദിവസങ്ങളില്‍ തന്നെ എന്‍ട്രി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു തീരുമെന്നും എത്രയും പെട്ടന്ന് തന്നെ നിങ്ങളുടെ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെയിംസ് ജോര്‍ജ്, മുന്‍ പ്രസിഡന്റ്മാരായ ജിബി തോമസ്, ജയന്‍ ജോസഫ്, ദീപ്തി നായര്‍ തുടങ്ങിയവര്‍ അറിയിച്ചു,

കാന്‍ജ് ഓണാഘോഷങ്ങളുടെ വിജയത്തിനായി വളരെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഒരു കമ്മിറ്റിയുടെ കൂടെ ഒരു മികവുറ്റ കണ്‍വീനേഴ്സിന്റെയും കോര്‍ഡിനേറ്റേഴ്സിന്റെയും ടീം കൂടി എത്തുമ്പോള്‍ പരിപാടികള്‍ മികച്ച നിലവാരത്തിലെത്തുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള പ്രത്യാശ പ്രകടിപ്പിച്ചു, എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ സീറ്റുകള്‍ റിസേര്‍വ് ചെയ്യണമെന്ന് ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍ എന്നിവര്‍ അറിയിച്ചു,

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമാകുവാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജെയിംസ് ജോര്‍ജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തന്‍വീട്ടില്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍, പ്രീത വീട്ടില്‍, (കള്‍ച്ചറല്‍ അഫയേഴ്‌സ്) സലിം മുഹമ്മദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), റോബര്‍ട്ട് ആന്റണി (ചാരിറ്റി അഫയേഴ്‌സ്), ഷിജോ തോമസ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ബെവന്‍ റോയ് (യൂത്ത് അഫയേഴ്‌സ്), എക്‌സ് ഒഫീഷ്യല്‍ ജോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസഫ് ഇടിക്കുള - 201-421-5303
സോഫിയ മാത്യു - 848-391-8460
ബിജു ഈട്ടുങ്ങല്‍ - 646-373-2458
പ്രീത വീട്ടില്‍ - 732-586-6636

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented