കനേഡിയന്‍ മലയാളികളുടെ ഓണാഘോഷം കേരളാ ട്രക്കേഴ്‌സ് ഇന്‍ കാനഡയുടെ നേതൃത്വത്തില്‍ നടന്നു


.

ലണ്ടന്‍, ഒന്റാരിയോ: കാനഡയിലെ ഈ വര്‍ഷത്തെ ആദ്യ ഓണാഘോഷ പരിപാടിയ്ക്ക് കനേഡിയന്‍ മലയാളികളുടെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കേരള ട്രക്കേഴ്‌സ് ഇന്‍ കാനഡയുടെ (K T C) നേതൃത്വത്തില്‍ ഓഗസ്റ്റ് 6 ന് ലണ്ടന്‍ ഒന്റാരിയോയില്‍ തുടക്കം കുറിച്ചു. ആയിരത്തോളം ആളുകള്‍ പങ്കെടുത്ത ആഘോഷത്തില്‍ വടംവലി മത്സരവും, തിരുവാതിര കളി മത്സരവും, ചെണ്ടമേളവും, അംഗങ്ങള്‍ക്കായുള്ള ഓണക്കോടി വിതരണവും നടന്നു.

നൂറോളം സ്ത്രീകള്‍ പങ്കെടുത്ത മെഗാതിരുവാതിര ഓണാഘോഷത്തിന്റെ മുഖ്യആകര്‍ഷണമായിരുന്നു. കാനഡയുടെ ചരിത്രത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിരക്കളിയായിരുന്നു ഇതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരത്തില്‍ കാനഡയിലെ പ്രമുഖമായ നിരവധി ടീമുകള്‍ പങ്കെടുത്തു. കോട്ടയം ബ്രദേഴ്‌സ് (KBC)ഒന്നാം സമ്മാനവും, ടീം ഗ്ലാഡിയേറ്റേഴ്‌സ് രണ്ടാം സ്ഥാനവും നേടി. ലണ്ടന്‍ ടൈഗേഴ്‌സ്, കനേഡിയന്‍ ലയണ്‍സ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനം നേടി. തിരുവാതിരക്കളി മത്സരത്തില്‍ ടീം ധ്വനി (ഗ്ലാഡിയേറ്റേഴ്‌സ്) ഒന്നാം സ്ഥാനവും, ടീം മയൂര (കനേഡിയന്‍ ലയണ്‍സ്) രണ്ടാം സ്ഥാനവും, ടീം നക്ഷത്ര (കോട്ടയം ബ്രദേഴ്‌സ് കാനഡ) മൂന്നാം സ്ഥാനവും നേടി. ഓണാഘോഷ പരിപാടി വന്‍വിജയമാക്കിയ എല്ലാവര്‍ക്കും പ്രസിഡന്റ് സുരേഷ് നാരായണനും സെക്രട്ടറി റെജിമോനും നന്ദി അറിയിച്ചു. പ്രോഗ്രാമിന് അരുണ്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി നേതൃത്വം നല്‍കി. അതോടൊപ്പം തന്നെ മെംബേഴ്‌സിനു മാത്രമായിട്ടുള്ള മെംബേഴ്‌സ് പ്രിവിലേജ് കാര്‍ഡ് പ്രഥമ മെംബര്‍ സല്‍ജന്‍ പ്ലാമൂട്ടില്‍ ജോണിനു കൈമാറി ഉദ്ഘാടനം നടത്തി. റിയലറ്റര്‍ ആയ സാംസണ്‍ ആന്റണി ആയിരുന്നു ഓണാഘോഷ പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍.

വാര്‍ത്തയും ഫോട്ടോയും : റെജിമോന്‍

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented