റോക്ക്ലാന്റ്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2021 സെപ്റ്റംബര്‍ 12 ന് വൈകിട്ട് നാല് മണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. സത്യവും നീതിയും ആത്യന്തികമായി നിലനില്‍ക്കുമെന്ന ഉറപ്പിന്റേയും നന്മ തിന്മയെ അതിജീവിക്കുന്ന പ്രഖ്യാപനത്തിന്റേയും ഉത്സവമായ ഓണം തികഞ്ഞ പ്രതീക്ഷകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഈ വര്‍ഷം കൊണ്ടാടുന്നത്.
ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫൊക്കാന പ്രസിഡന്റ് ജോജി വര്‍ഗീസ് നിര്‍വഹിക്കും. വിദ്യാസാഗര്‍ജി ഓണസന്ദേശം നല്‍കും. ന്യൂയോര്‍ക്ക്-ന്യൂജേഴ്സി-ഫിലാഡല്‍ഫിയ ഏരിയയില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യവും ഉണ്ടായിരിക്കും. കൂടാതെ വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടും.
കോവിഡ് നിബന്ധനകളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോട് കൂടിയാണ് ഓണാഘോഷം നടത്തപ്പെടുന്നത്. ആയതിനാല്‍ പങ്കെടുക്കുന്നവരുടെ വിവരം ചുമതലക്കാരെ മുന്‍കൂട്ടി അറിയിച്ചിരിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിജി ടോം - 8452822500
സജി പോത്തന്‍ - 8456429161
അപ്പുക്കുട്ടന്‍ നായര്‍ - 8452682992
ഇന്നസെന്റ് ഉലഹന്നാന്‍ - 8455360030
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..