മാഗ് ഓണാഘോഷം ഓഗസ്റ്റ് 14 ന്


-

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണിന്റെ (മാഗിന്റെ) ആഭിമുഖ്യത്തിലുള്ള ഓണാഘോഷത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്റ്റ് 14 ന് ശനിയാഴ്ച സ്റ്റാഫോഡില്‍ വിശാലമായ സെന്റ് ജോസഫ് ഹാളിലാണ് (303 Present st Missouri city TX 77459) ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്. രാവിലെ 10.30 യ്ക്ക് പരിപാടികള്‍ ആരംഭിക്കും.

ചെണ്ടമേളം, പുലികളി, തിരുവാതിര, വടം വലി, നൃത്ത സംഗീത പരിപാടികള്‍, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികള്‍ മാഗ് ഓണത്തെ ശ്രദ്ധേയമാക്കും. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഘോഷയാത്രയോടു കൂടി മാവേലി മന്നനെ വേദിയിലേക്കാനയിക്കും. മാവേലി തമ്പുരാന്‍ തന്റെ പ്രജകളെ കണ്ടു അനുഗഹം നല്‍കും.

ഈ വര്‍ഷത്തെ ഓണത്തിന് 1500 പേര്‍ക്കുള്ള ഓണ സദ്യയാണ് തയ്യാറാകുന്നത്. കേരള തനിമയാര്‍ന്ന 24 വിഭവങ്ങളടങ്ങിയ ഓണസദ്യ തനതായ കേരളീയ രീതിയില്‍ വിളമ്പും. അടപ്രഥമന്‍, സേമിയ പായസം, പരിപ്പ് പ്രഥമന്‍ തുടങ്ങിയ 3 പായസങ്ങള്‍ ഓണസദ്യക്ക് മികവും രുചിയും പകരും.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിയ്ക്കും. വ്യക്തിഗത കൂപ്പണ്‍ 15 ഡോളറും ഫാമിലിയ്ക്ക് 50 ഡോളറും ആയിരിക്കും.

തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരു ഓണാഘോഷമായിരിക്കും ഈ വര്‍ഷത്തെ മാഗ് ഓണമെന്നു പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റെനി കവലയില്‍ പറഞ്ഞു.

ആഘോഷത്തോടൊപ്പം ഒരു സ്‌പെഷ്യല്‍ 'സൂവനീറും' പ്രസിദ്ധീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടന്നു വരുന്നു. സൂവനീര്‍ പ്രകാശനവും ഒരു ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാഗ്. വലിയ ആവേശത്തോടെയുള്ള പ്രതികരണമാണ് സൂവനീറിന് മലയാളി സമൂഹത്തില്‍ നിന്ന് ലഭിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിനോദ് വാസുദേവന്‍ -832 528 6581
ജോജി ജോസഫ് - 713 515 8432
മാത്യു കൂട്ടാലില്‍ - 832 468 3322
റെനി കവലയില്‍ - 281 300 9777

വാര്‍ത്തയും ഫോട്ടോയും : തോമസ് മാത്യു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented