ട്രൈസ്റ്റേറ്റ് കേരള ഫോറം ദേശീയ ഓണാഘോഷം ആഗസ്റ്റ് 21-ന്


-

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായില്‍ കുടിയേറിയ ജര്‍മ്മന്‍ വംശജരുടെ വിജയഗാഥ വെളിവാക്കുന്ന കമ്മ്യൂണിറ്റി സെന്ററും അതിനോടനുബന്ധിച്ചുള്ള പത്തില്‍പ്പരം ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന അതിവിശാലതയിലുള്ള വിവിധ വേദികളിലാണ് (9130 Academy Road, Philadelphia, PA 19114) ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്.

ജര്‍മ്മന്‍കാരുടെ വിഖ്യാത ഫെസ്റ്റിവലായ ഒക്‌ടോബര്‍ ഫെസ്റ്റിന് പതിനായിരത്തില്‍പ്പരം ജര്‍മ്മന്‍ വംശജര്‍ ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ക്ക് ഒരുമിച്ചു ചേരുന്ന വേദിയാണിത്. ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയവും, ഹാളും, റസ്റ്റോറന്റും, സല്‍ക്കാര ഹാളുകളും ഈ ക്ലബിന്റെ പ്രത്യേകതയാണ്. ഈ ക്ലബിലൂടെ ടൂര്‍ നടത്തിയപ്പോള്‍ ജര്‍മ്മന്‍ വംശജരുടെ ഐക്യബോധവും അതോടൊപ്പം പാരമ്പര്യവും സംസ്‌കാരവും കാത്തു പരിപാലിക്കുന്നതിലുള്ള അര്‍പ്പണബോധവും കാണുവാന്‍ സാധിച്ചു. ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സമൂഹത്തിന് ഇതുപോലുള്ള ഒരു കള്‍ച്ചറല്‍ സെന്റര്‍ വരും ഭാവിയില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. കോവിഡ് അപാരതയില്‍ ഒന്നര വര്‍ഷത്തെ ജയില്‍ സമാനമായ ജീവിതത്തിനറുതി വരുത്തിക്കൊണ്ട് വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് ട്രൈസ്റ്റേറ്റ് കേരളഫോറം ഒരങ്ങുന്നത്.

മെഗാതിരുവാതിര, മ്യൂസിക്ക് കണ്‍സേര്‍ട്, വിവിധ നൃത്തവിദ്യാലങ്ങളുടെ കേരളത്തനിമയാര്‍ന്ന നൃത്തശില്പങ്ങള്‍, തെയ്യം, പുലിക്കളി, വിവിധ കലാരുപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സാംസ്‌കാരിക ഘോഷയാത്ര, പായസം ഫെസ്റ്റ്, വടംവലി, ഓണവുമായി ബന്ധപ്പെട്ട വിവിധ സ്റ്റാളുകള്‍ എല്ലാം ചേര്‍ന്ന കാര്‍ണിവല്‍ സ്റ്റൈലില്‍ ആഗസ്റ്റ് 21 ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ആഘോഷങ്ങള്‍ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുമോദ് നെല്ലിക്കാല - 267-328527
സാജന്‍ വറുഗീസ് - 215-906-7118
രാജന്‍ സാമുവല്‍ - 215-435-1035
വിന്‍സന്റ് ഇമ്മാനുവല്‍ - 215-880-3341

വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ്ജ് ഓലിക്കല്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


kevin ford

2 min

ഒരു ലീവ് പോലും എടുക്കാതെ 27 വര്‍ഷം ജോലി;അച്ഛന്റെ ജീവിതം പങ്കുവെച്ച് മകള്‍ നേടിയത് രണ്ടു കോടി രൂപ

Jul 5, 2022

Most Commented