ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 4 ന്


.

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്ആര്‍എ) ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു.

ആഘോഷപരിപാടികള്‍ സെപ്തംബര്‍ 4 ന് ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസില്‍ വച്ച് നടത്തപ്പെടും(1415, Packer Ln, Stafford, TX 77477) മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു ഓണസന്ദേശം നല്‍കും. ഹൂസ്റ്റണില്‍ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അറിയിക്കും. എച്ച്ആര്‍എ പ്രസിഡന്റ് ബാബു കൂടത്തിനാലില്‍ അധ്യക്ഷത വഹിയ്ക്കും.

ചെണ്ടമേളം, വള്ളംകളി, ഓണപ്പാട്ടുകള്‍, മാവേലിയുടെ എഴുന്നള്ളത്ത്, അത്ത പൂക്കളം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ 'റാന്നി മന്നനെയും' 'റാന്നി മങ്ക' യെയും ആഘോഷ മദ്ധ്യേ തിരഞ്ഞെടുക്കും. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷങ്ങള്‍ സമാപിക്കും.

സന്ദീപ് തേവര്‍വേലില്‍ (പെറി ഹോംസ് സെയില്‍സ് കണ്‍സള്‍ട്ടന്റ്) ജോബിന്‍ ആന്‍ഡ് പ്രിയന്‍ റിയല്‍ എസ്റ്റേറ്റ് ടീം, രെഞ്ചു രാജ് (മോര്‍ട്ട് ഗേജ് ബ്രോക്കര്‍), ചാണ്ടപ്പിള്ള മാത്യൂസ് ഇന്‍ഷുറന്‍സ് (ടിഡബ്ലിയുഫ്ജി), ഈഡന്‍ ഫ്രെയിംസ് ഫോട്ടോഗ്രാഫി, ബിജു തച്ചനാലില്‍ (കെവിന്‍ എയര്‍കണ്ടീഷനിംഗ് ആന്‍ഡ് ഹീറ്റിംഗ്), റജി.വി.കുര്യന്‍ (ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് വാല്‍വ്) സുരേഷ് രാമകൃഷ്ണന്‍ (മിസോറി സിറ്റി അപ്നാ ബസാര്‍) എന്നിവര്‍ ഈ ആഘോഷത്തെ സ്‌പോണ്‍സര്‍ ചെയ്തു സഹായിക്കുന്നു.

ഫാ.ഏബ്രഹാം സഖറിയ (ജെക്കു അച്ചന്‍), ബാബു കൂടത്തിനാലില്‍, ബിനു സഖറിയ, ജിന്‍സ് മാത്യു കിഴക്കേതില്‍, ജോയ് മണ്ണില്‍, ജീമോന്‍ റാന്നി, റോയ് തീയാടിക്കല്‍, ബിജു സഖറിയാ, മാത്യൂസ് ചാണ്ടപ്പിള്ള സി.ജി.ഡാനിയേല്‍, വിനോദ് ചെറിയാന്‍, ഷീജ ജോസ്, സജി ഇലഞ്ഞിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ റാന്നി നിവാസികളെയും കുടുംബസമേതം ആഘോഷ പരിപാടിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബാബു കൂടത്തിനാലില്‍ - 713 291 9895
ബിനു സഖറിയ - 865 951 9481
ജിന്‍സ് മാത്യു കിഴക്കേതില്‍ - 832 278 9858

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: onagosham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented