സിമോണ്‍ സാന്റേഴ്‌സ് കമല ഹാരിസിന്റെ സീനിയര്‍ അഡൈ്വസര്‍


-

വാഷിങ്ടണ്‍ ഡിസി: ഒമഹ നാറ്റീവ് സിമോണ്‍ സാന്റേഴ്‌സിനെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീനിയര്‍ അഡൈ്വസറും ചീഫ് സ്‌പോക്ക് പേഴ്‌സനുമായി നോമിനേറ്റ് ചെയ്തു.

മുപ്പതുവയസുള്ള സാന്റേഴ്‌സ് 2020 ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിന്‍ സീനിയര്‍ അഡൈ്വസറായിരുന്നു.

2016 ല്‍ യു.എസ്.സെനറ്റര്‍ ബര്‍ണി സാന്റേഴ്‌സ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരിച്ചപ്പോള്‍ ബര്‍ണിയുടെ പ്രസ് സെക്രട്ടറിയായും സാന്റേഴ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി എന്ന പദവി കൂടി ഇവര്‍ക്കുണ്ടായിരുന്നു.

കൊയലേഷന്‍ ഓഫ് ജുവനൈല്‍ ജസ്റ്റിസ് എമര്‍ജിംഗ് ലീഡേഴ്‌സ് കമ്മിറ്റി മുന്‍ അധ്യക്ഷയായും ഫെഡറല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ ജുവനൈല്‍ ജസ്റ്റിസ് മെംബറായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. സി.എന്‍.എന്‍. പൊളിറ്റിക്കല്‍ കമന്റേറ്ററായും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

യു.എസ്.ആര്‍മി കോര്‍പ്‌സ് ഓഫ് എന്‍ജിനീയേഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡാനിയേല്‍ സാന്റേഴ്‌സിന്റെയും ഒമഹ സ്റ്റാര്‍ മുന്‍ പബ്ലിഷര്‍ ടെറി സാന്റേഴ്‌സിന്റെയും മകളായി യുഎസ്സിലെ നെബ്രസ്‌കാ സംസ്ഥാനത്തെ ഒമഹയില്‍ 1989 ഡിസംബര്‍ 10 നായിരുന്നു ഇവരുടെ ജനനം. ക്രേയ്ഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിബിഎ ബിരുദം നേടിയിട്ടുണ്ട്. ചെറിയകൂട്ടിയായിരിക്കുമ്പോള്‍ തന്നെ നിരവധി ടെലിവിഷന്‍ ഷോകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented