.
ഒക്ലഹോമ: അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാന 'പ്രൊലൈഫ്' സംസ്ഥാനമായി അറിയപ്പെടുന്ന ഒക്ലഹോമയില്‍ ഏകദേശം പൂര്‍ണതോതിലുള്ള ഗര്‍ഭഛിദ്രനിരോധന ബില്ലില്‍ ഗവര്‍ണര്‍ കെവിന് സറ്റിറ്റ് ഒപ്പുവെച്ചു. ഗര്ഭഛിദ്രനിരോധനനിയമം ഏറ്റവും ശക്തമായി നടപ്പാക്കുന്ന അമേരിക്കയിലെ ഒന്നാമത്തെ സംസ്ഥാനമായ ടെക്സാസിനോട് സമാനമായ നിയമം തന്നെയാണ് ഒക്ലഹോമയിലും നടപ്പാക്കുന്നത്. ഏപ്രില്‍ 12 നാണ് ഗവര്‍ണര്‍ സുപ്രധാന ബില്ലില്‍ ഒപ്പുവെച്ചത്.
ഓഗസ്റ്റ് മാസം അവസാനത്തോടെ നിയമം സംസ്ഥാനത്ത് നിലവില്‍ വരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഗര്‍ഭഛിദ്രം അവസാനിപ്പിക്കണം. ഒപ്പുവെക്കല്‍ ചടങ്ങില്‍ സംസ്ഥാന മന്ത്രിസഭയിലെ പ്രധാനപ്പെട്ടവര്‍ ചുവന്ന റോസുമായിട്ടാണ് എത്തിയിരുന്നത്. ജീവന്റെ തുടിപ്പിനെ പ്രതിനിധീകരിക്കുന്ന ചുവന്ന റോസ്, ഗര്‍ഭഛിദ്ര നിരോധനബില്‍ നിയമസഭാ സമാജികര്‍ പാസാക്കി എന്റെ ഡെസ്കില്‍ എത്തിച്ചാല്‍ ഒപ്പിടുമെന്ന വാഗ്ദാനം നിറവേറ്റിയതായും ഗവര്‍ണര്‍ പറഞ്ഞു.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാതാവിന്റെ ജീവന് അപകടത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ എന്ന കര്ശനവകുപ്പുകള്ക്ക് പുറമെ ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് 100000 ഡോളര്‍ പിഴയോ പത്തുവര്‍ഷം വരെ തടവോ സെനറ്റ് ബില്‍ 62 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്ന സ്ത്രീകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ നിയമം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഗര്‍ഭഛിദ്ര അനുകൂലികള്‍ മുന്നറിയിപ്പ് നല്കി. ഇതിനെക്കുറിച്ച് നിരവധി കേസുകള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ സുപ്രീം കോടതി ഈ വിഷയത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിക്കും.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Oklahoma governor signs near-total ban on abortion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..