
-
ഒക്ലഹോമ: ഒക്ലഹോമ സിറ്റി സ്കൂള്‍ ഡിസ്ട്രിക്റ്റിലെ എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപക അനധ്യാപകരും മാസ്ക് ധരിക്കണമെന്ന് ഒക്ലഹോമ സിറ്റി പബ്ലിക് സ്കൂള്‍ സൂപ്രണ്ട് സീന്‍ മക് ദാനിയേല്‍ നിര്‍ദേശിച്ചു.
തിങ്കളാഴ്ച വിദ്യാലയങ്ങള്‍ തുറന്നിരുന്നുവെങ്കിലും അതിനുശേഷം വിദ്യാര്‍ത്ഥികളില്‍ കോവിഡ് കണ്ടെത്തിയതിനെതുടര്‍ന്നാണ് മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കേണ്ടിവന്നതെന്നും സൂപ്രണ്ട് പറഞ്ഞു.
സ്കൂള്‍ തുറന്ന ദിവസം 4 വിദ്യാര്‍ത്ഥികളില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ വ്യാഴാഴ്ച അത് 119 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാസ്ക് നിര്‍ബന്ധമാക്കിയത് സംസ്ഥാന ഗവര്‍ണറുടെ ഉത്തരവ് ലംഘിക്കുന്നുവെന്ന് കരുതുന്നില്ലെന്നും കുട്ടികളുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകര്‍ക്ക് രണ്ട് വാക്സിനേഷന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ 1000 ഡോളര്‍ സ്റ്റൈപ്പന്റ് നല്‍കുമെന്നും സൂപ്രണ്ട് പറഞ്ഞു.
മതപരവും മെഡിക്കല്‍ സംബന്ധിച്ചും മാസ്ക് ധരിക്കുവാന്‍ തടസ്സമുള്ളവരെ ഈ പുതിയ ഉത്തരവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. ഒക്ലഹോമ സിറ്റിയുടെ മാസ്ക് മാന്‍ഡേറ്റിനെ ചോദ്യംചെയ്ത് വ്യാഴാഴ്ച കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ലൊ സ്യൂട്ടിനെ എതിര്‍ക്കുന്നതിന് സ്്കൂള്‍ ബോര്‍ഡ് അറ്റോര്‍ണിയെ ചുമതലപ്പെടുത്തുമെന്നും സൂപ്രണ്ട് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..