ഗര്‍ഭഛിദ്രം നിയമവിരുദ്ധവും ശിക്ഷാര്‍ഹവും: ഒക്‌ലഹോമയില്‍ ബില്‍ പാസാക്കി


.

ഒക്‌ലഹോമ: ഒക്‌ലഹോമ സംസ്ഥാനത്ത് ഗര്‍ഭഛിദ്രം നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കുന്ന ബില്‍ ഒക്‌ലഹോമ ഹൗസ് പാസാക്കി. ഏപ്രില്‍ 5 നാണ് ബില്‍ അവതരിപ്പിച്ചത്. കാര്യമായ ചര്‍ച്ചയോ വാഗ്വാദമോ ഇല്ലാതെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നിയമസഭ 70 നോട്ടുകളുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. 14 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

നിയമം ലംഘിച്ച് ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100000 ഡോളര്‍ പിഴയും.

ഹൗസ് പാസാക്കിയ ബില്‍ ഗവര്‍ണറുടെ ഓഫീസില്‍ എത്തിയാല്‍ ഉടനെ അതില്‍ ഒപ്പുവെക്കുമെന്ന് ഒക്‌ലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഫലത്തില്‍ പൂര്‍ണ ഗര്‍ഭനിരോധനമാണ് ഒക്‌ലഹോമയില്‍ നടപ്പാകുന്നത് റിപ്പബ്ലിക്കന്‍ അംഗം ജിം ഒല്‍സനാണ് ബില്ലിന്റെ അവതാരകന്‍.

ബില്‍ പാസാക്കിയ അന്നുതന്നെ ഇതിനെതിരെ ഒക്‌ലഹോമ സംസ്ഥാനതലസ്ഥാനത്ത് അബോര്‍ഷന്‍ റൈറ്റ്‌സ് അംഗങ്ങള്‍ വന്‍ പ്രകടനം സംഘടിപ്പിച്ചു.

ലൈംഗിക പീഡനത്തിനുശേഷം സ്ത്രീയില്‍ ഉളവാകുന്ന കുഞ്ഞ് നിരപരാധിയാണെന്നും ആ കുഞ്ഞിനും ജീവിക്കാന്‍ അവകാശമുണ്ടെന്നും ബില്‍ അവതരിപ്പിച്ച അംഗം പറഞ്ഞു. എന്നാല്‍ ലൈംഗികാതിക്രമം വലിയ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ പിതാവ് ചെയ്ത തെറ്റിന് ഗര്‍ഭസ്ഥശിശു ഉത്തരവാദിയല്ലെന്നും ബില്‍ വ്യക്തമാക്കുന്നു. ബില്‍ പാസാക്കിയത് ദൗര്‍ഭാഗ്യകരമാണെന്ന് ഡെമോക്രാറ്റിക് അംഗം എമലി വെര്‍ജിന്‍ പറഞ്ഞു.

വാര്‍ത്ത നല്‍കിയത് : പി.പി.ചെറിയാന്‍

Content Highlights: Oklahoma approves bill to make performing an abortion illegal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented