ഒഐസിസി യൂഎസ്എ സതേണ്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം രമേശ് ചെന്നിത്തല നിര്‍വഹിച്ചു


.

ഗാര്‍ലന്റ് (ഡാലസ്): വര്‍ഗീയതയെ ഊട്ടിവളര്‍ത്തി, മൃഗീയ ഭൂരിപക്ഷത്തിന്റെ മറവില്‍ എന്തും പ്രവര്‍ത്തിക്കാം എന്ന് കരുതുന്ന മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭാവിയെ അപകടത്തിലേക്കാണ് നയിക്കുന്നതെന്നും ഇതില്‍ നിന്നും മോചനം ലഭിക്കണക്കമെങ്കില്‍ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ ഭരണത്തില്‍ തിരിച്ചു വരേണ്ടത് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോദ്്ഘാടനം ഡാലസില്‍ നിര്‍വഹിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെപിസിസി മുന്‍ പ്രസിഡന്റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.

ഇന്ത്യ പ്രസ് ക്ലബ് പൊഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് സിജു വി ജോര്‍ജ്, മാണി (ഓസ്റ്റിന്‍), തമ്പി, വില്‍സണ്‍, റ്റോമി, പൗലോസ് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു.

ജൂണ്‍ 26 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഗാര്‍ലന്റിലുള്ള കിയാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം മൗന പ്രാത്ഥനയോടെ ആരംഭിച്ചു. ഓഐസിസി നാഷണല്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത് സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശാക്തീകരണത്തിന് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ അനുഭവവും മൂന്ന് പതിറ്റാണ്ടായുള്ള അമേരിക്കയിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനവും ബോബന്‍ ആമുഖമായി ചൂണ്ടിക്കാട്ടി.

ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അധ്യക്ഷത വഹിച്ചു. കോളേജ് പഠനകാലം മുതല്‍ നേരിട്ടറിയുന്ന ചെന്നിത്തലയെ സ്വീകരിക്കുവാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നു പ്രദീപ് പറഞ്ഞു.

മുഖ്യാതിഥി രമേശ് ചെന്നിത്തല, വിശിഷ്ടാതിഥി കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സണ്ണി പാമ്പാടി എന്നിവരെ അനിയന്‍ മേപ്പുറം, ജോയ് ആന്റണി എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.

സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോദ്ഘാടനം കെപിസിസി മുന്‍ പ്രസിഡന്റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നിലവിളക്കു കൊളുത്തി നിര്‍വഹിച്ചു.

ഒഐസിസി യുഎസ്എ സതേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തുവാന്‍ സംഘടനയുടെ സ്ഥാപകന്‍ കൂടിയായ രമേശ് ചെന്നിത്തലയെ തന്നെ ലഭിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച ഒഐസിസി യുഎസ്എ നാഷണല്‍ ചെയര്‍മാനും ലോക കേരളാ സഭാംഗവുമായ ജെയിംസ് കൂടല്‍ പറഞ്ഞു. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ വിദേശത്തുള്ള പ്രവാസി കോണ്‍ഗ്രസ് സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരംഭിച്ചതാണ് ഒഐസിസി. അദ്ദേഹത്തോടൊപ്പം ഗ്ലോബല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞ ഓര്‍മ്മകള്‍ ജെയിംസ് പങ്ക് വച്ചു.

കേരളത്തിലെ പിണറായിയുടെ ജനദ്രോഹ ഭരണത്തിനെതിരായും മോദിയുടെ ദുര്‍ഭരണത്തിനെതിരെയും കെപിസിസി നടത്തുന്ന എല്ലാ സമരപരിപാടികള്‍ക്കും ഒഐസിസി യൂഎസ്എ പിന്തുണ പ്രഖ്യാപിക്കുന്നവെന്ന് നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു.

വളരെ ചുരുങ്ങിയ സമയകൊണ്ട് രമേശ് ചെന്നിത്തലക്ക് ഉജ്വലമായ ഒരു സ്വീകരണ സമ്മേളനവും സതേണ്‍ റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടനവും നടത്തുവാന്‍ മുന്നിട്ടിറങ്ങിയ ഡാലസ് ചാപ്റ്ററിനെ തുടന്ന് പ്രസംഗിച്ച നാഷണല്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി പ്രശംസിച്ചു. ഉടന്‍തന്നെ അമേരിക്കയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി ചാപ്റ്ററുകളും ഈസ്റ്റേണ്‍ റീജിയനും രൂപീകരിക്കുന്നതിനുള്ള ക്രമീകരണം ചെയ്തു വരുന്നുവെന്നും ജീമോന്‍ പറഞ്ഞു

തുടര്‍ന്ന് പി പി ചെറിയാന്‍ (നാഷണല്‍ മീഡിയ ചെയര്‍മാന്‍) റോയ് കൊടുവത്ത് (സതേണ്‍ റീജിയന്‍ ചെയര്‍മാന്‍) സജി ജോര്‍ജ് (റീജിയന്‍ പ്രസിഡന്റ്) ജോമോന്‍ ഇടയാടി (റീജിയന്‍ ജനറല്‍ സെക്രട്ടറി) സണ്ണി പാമ്പാടി (കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്) എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ഡാലസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി രാജന്‍ തോമസ് നന്ദി അറിയിച്ചു. സമ്മേളനത്തില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും ടെക്സാസിന്റെയും സതേണ്‍ റീജിയന്റെയും വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അനുഭാവികളും പങ്കെടുത്തിരുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) ഡാലസ് ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: oicc usa southern region

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented