ഒഐസിസി യുഎസ്എ 'ആസാദി കി ഗൗരവ്' ഓഗസ്റ്റ് 15 ന്


.

ഹൂസ്റ്റണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ (ഒഐസിസി-യൂഎസ്എ)യുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം 'ആസാദി കി ഗൗരവ്' വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകീട്ട് 8.30 യ്ക്ക് (ന്യൂയോര്‍ക്ക് സമയം) (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 6 മണി) ഓണ്‍ലൈന്‍ (സൂം) പ്ലാറ്റ് ഫോമില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയില്‍ എഐസിസി, കെപിസിസി, ഒഐസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കും.

ഒഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ് എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എ, മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി.ടി.ബല്‍റാം, ഡോ.മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു, ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള എന്നിവര്‍ പങ്കെടുക്കും.

എല്ലാ ദേശസ്‌നേഹികളെയും ഈ പ്രത്യേക പരിപാടിയിലേക്ക് സഹര്‍ഷം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സൂം ഐഡി : 892 4683 1899
പാസ്സ്വേര്‍ഡ് : 1947

സമയം: 5.30 pm (PST), 7.30 pm (CST), 8.30 (EST), 16 Tuesday, 6am (IST)

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെയിംസ് കൂടല്‍ - 346 456 2225
ബേബി മണക്കുന്നേല്‍ - 713 291 9721
ജീമോന്‍ റാന്നി - 407 718 4805
സന്തോഷ് എബ്രഹാം - 215 605 6914

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: oicc usa, Independence day celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented