സാന്‍ഫ്രാന്‍സിസ്‌കോ ഒഐസിസി യൂഎസ്എ സ്വാതന്ത്ര്യദിനാഘോഷവും പ്രവര്‍ത്തനോത്ഘാടനവും ഓഗസ്റ്റ് 14 ന്


Photo-PTI

സാന്‍ഫ്രാന്‍സിസ്‌കോ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്എ സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിപുലമായ രീതിയില്‍ ആഘോഷ പരിപാടികള്‍ നടത്തും.

ഓഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം 6.30 നു ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയില്‍ ഗ്രീന്‍വാലി ലൈന്‍ മന്റിക്കയിലാണ് (Green Valley Lane, Manteca CA 95336) ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ചടങ്ങിന്റെ ഭാഗമായി ഇന്ത്യന്‍ പതാകയും ഉയര്‍ത്തും.

സമ്മേളത്തിന് ശേഷം ചാപ്റ്ററിന്റെ പ്രഥമ പ്രവര്‍ത്തക സമിതിയോഗവും പ്രവത്തനോദ്ഘാടനവും നടക്കും. അടുത്തയിടെ പ്രഖ്യാപിച്ച സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്റര്‍ നടപ്പാക്കുവാന്‍ പോകുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദമായ ചര്‍ച്ചയും നടക്കും.

ചാപ്റ്റര്‍ ഭാരവാഹികളോടൊപ്പം സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്നുള്ള നാഷണല്‍ വൈസ് ചെയര്‍മാന്‍ ഡോ.ചെക്കോട്ട് രാധാകൃഷ്ണന്‍, മീഡിയ ആന്‍ഡ് സൈബര്‍ വിങ് ചെയര്‍മാന്‍ ടോം തരകന്‍, വെസ്റ്റേണ്‍ റീജിയന്‍ സെക്രട്ടറി സജി ചെന്നോത്ത് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കും.

സാന്‍ഫ്രാന്‍സിസ്‌കോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദേശസ്‌നേഹികളും ഈ സ്വാതന്ത്ര്യ ദിന സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

ചാപ്റ്ററിന്റെ സമ്മേളനങ്ങള്‍ക്ക് നാഷണല്‍ കമ്മിറ്റിക്കുവേണ്ടി ഒഐസിസിയുഎസ്എ നാഷണല്‍ കമ്മിറ്റിയ്ക്കുവേണ്ടി ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം വെസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളായ ജോസഫ് ഔസോ, പ്രസിഡന്റ് ഈശോ സാം ഉമ്മന്‍, ജനറല്‍ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറര്‍ ജെനു മാത്യു തുടങ്ങിയവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

അനില്‍ ജോസഫ് മാത്യു (പ്രസിഡണ്ട്) - 209 624 6555
ജോമോന്‍ ജോസ് (ജനറല്‍ സെക്രട്ടറി) - 209 312 3388
സജി ജോര്‍ജ് ( ട്രഷറര്‍) - 209 679 5963

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍

Content Highlights: oicc usa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented