.
ഹൂസ്റ്റണ്‍: ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില് അണിനിരത്തി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ അമേരിക്കയില്‍ നോര്‍ത്തേണ്‍, സതേണ്‍, വെസ്റ്റേണ്‍, റീജിയനുകളില്‍ ചുരുങ്ങിയ സമയം കൊണ്ട് ശക്തമായ പ്രവര്‍ത്തനം നടത്തിവരുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവര്‍ത്തനോദ്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും മെയ് 21 ന് ശനിയാഴ്ച രാവിലെ 11:30 ന് (ന്യൂയോര്‍ക്ക് സമയം) (ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകീട്ട് 9 മണിക്ക്) സൂം പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒഐസിസി ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ളയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കരുത്തയായ സ്ഥാനാര്‍ഥി ഉമാ തോമസ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സൂം ഐഡി : 889 9810 8930
പാസ്സ്കോഡ് : 1234
അമേരിക്കയിലെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ഒഐസിസി യു എസ്എ നാഷണല്‍ കമ്മിറ്റിയാണ് സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. സമ്മേളനത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജെയിംസ് കൂടല്‍ - 346 456 2225
ബേബി മണക്കുന്നേല്‍ - 713 291 9721
ജീമോന്‍ റാന്നി - 407 718 4805
സന്തോഷ് എബ്രഹാം - 215 605 6914
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..