ഒഐസിസി സാന്‍ഫ്രാന്‍സിസ്‌കോ: പ്രവര്‍ത്തനോദ്ഘാടനവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു


.

സാന്‍ഫ്രാന്‍സിസ്‌കോ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ഓഗസ്റ്റ് 14 ന് വൈകീട്ട് വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ നടത്തി.

മന്റെക്ക ഗ്രീന്‍വാലി ലെയിനില്‍ നടന്ന വര്‍ണശബളമായ ചടങ്ങിനു മുമ്പ് ഒഐസിസി യുഎസ്എ നാഷണല്‍ വൈസ് ചെയര്‍മാന്‍ ഡോ.ചെക്കോട്ട് രാധാകൃഷ്ണന്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകള്‍ ആരംഭിച്ചു.

പ്രസിഡന്റ് അനില്‍ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. വന്നു ചേര്‍ന്ന ഏവരെയും അനില്‍ ജോസഫ് സ്വാഗതം ചെയ്തു. തുടര്‍ന്ന് ഡോ.ചെക്കോട്ട് രാധാകൃഷ്ണന്‍ നിലവിളക്ക് കൊളുത്തി ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികള്‍ക്ക് പ്രണാമം അര്‍പ്പിച്ചു. അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ടിരിക്കുന്ന, കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒഐസിസി യുഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജം പകരുവാന്‍ ചാപ്റ്ററിനു കഴിയട്ടെയെന്നു അദ്ദേഹം ആശംസിച്ചു.

ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ തോമസ് പട്ടര്‍മഡ്, ബിനോയ് ജോര്‍ജ്, ട്രഷറര്‍ സജി ജോര്‍ജ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

ഒഐസിസിയുഎസ്എ നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, വൈസ് ചെയര്‍മാന്‍ ജോബി ജോര്‍ജ് എന്നിവര്‍ മറ്റു നഗരങ്ങളില്‍ നിന്നും ടെലിഫോണില്‍ കൂടി സമ്മേളന മധ്യേ ആശംസകള്‍ അറിയിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്ററിന്റെ ഭാരവാഹികള്‍: പ്രസിഡന്റ് അനില്‍ ജോസഫ് മാത്യു, ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ട്രഷറര്‍ സജി ജോര്‍ജ് കണ്ണോത്ത്കുടി, വൈസ് പ്രസിഡന്റുമാര്‍: ബിനോയ് ജോര്‍ജ്, തോമസ് പട്ടര്‍മഡ്, സെക്രട്ടറി: ജോഷ് കോശി, ജോയിന്റ് ട്രഷറര്‍ : റെനി അലക്‌സാണ്ടര്‍

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: റോയ് ഫിലിപ്പ്, ഐസക്ക് ഫിലിപ്പ്, ഏബ്രഹാം ചെറുകര, തോമസ് ജോര്‍ജ് (രാജു), ഡോ.മോന്‍സി സ്‌കറിയ, മനു പെരിഞ്ഞേലില്‍, ക്ലീറ്റസ് മഞ്ഞൂരാന്‍, റഞ്ജി തോമസ് മുപ്പതിയില്‍, ഇ.ജി. ജോയ്, റോയ് എബ്രഹാം, ബിനേഷ് വര്‍ഗീസ്, തോമസ് വര്‍ഗീസ് (രാജന്‍)

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഒഐസിസി യൂഎസ്എ നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ.ചേക്കോട്ട് രാധാകൃഷ്ണനും സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ ടോം തരകനും വെസ്റ്റേണ്‍ റീജിയന്‍ സെക്രട്ടറിയായ സജി ചേന്നോത്ത് ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

സമ്മേളനത്തില്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് നന്ദി പ്രകാശിപ്പിച്ചു. സമ്മേളത്തിനു ശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: oicc, independence day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented